ബ്രിട്ടനിലെ ഏറ്റവും പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിനെ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുത്തു. മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ആദ്യത്തെ വനിതാ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ലിസ്. ഇന്ത്യൻ വംശജനായ ഋഷി സുനാക്കാണ് ആദ്യ അഞ്ച് ഘട്ടങ്ങളിൽ മുന്നിലെത്തിയത്.

ലിസിന് 81,326 വോട്ടുകൾ ലഭിച്ചു. ഋഷി സുനക്ക് 60,399 വോട്ടുകൾ നേടി. ബോറിസ് ജോൺസന്റെ മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറിയായിരുന്നു ലിസ് ട്രസ്. ആദ്യഘട്ടത്തിൽ ബ്രെക്സിറ്റ് വിരുദ്ധ നിലപാട് സ്വീകരിച്ച ലിസ്, ഡേവിഡ് കാമറൂണിന്റെയും തെരേസ മേയുടെയും മന്ത്രിസഭയിലും അംഗമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക