തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവി ഗോവിന്ദന്‍ വെള്ളിയാഴ്ച മന്ത്രി സ്ഥാനം രാജിവെച്ചേക്കും. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ഇതിന് ശേഷമായിരിക്കും രാജി. പുതിയ മന്ത്രി ആരായിരിക്കണമെന്നും ഇന്നത്തെ യോ​ഗത്തില്‍ തീരുമാനമെടുത്തേക്കും.

ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സെക്രട്ടേറിയറ്റ് യോഗം. യോഗം വൈകിയാല്‍, രാജി ശനിയാഴ്ചത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി ഉച്ചയോടെ മാത്രമേ തലസ്ഥാനത്ത് എത്തുകയുള്ളൂ. ഇതാണ് സെക്രട്ടേറിയറ്റ് യോഗം ഉച്ചയ്ക്കു ശേഷമാക്കിയത്. ഗോവിന്ദന്റെ രാജിക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെന്നത് സാങ്കേതികത്വം മാത്രമാണ്. പുതിയ മന്ത്രിയുടെ കാര്യത്തിലാണ് പ്രധാന തീരുമാനമുണ്ടാകേണ്ടത്. മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകില്ലെന്ന് എറക്കുറെ ഉറപ്പാണ്. ഗോവിന്ദന് പകരം മറ്റൊരു മന്ത്രി എന്ന നിലയില്‍ മന്ത്രിസഭയിലെ മാറ്റം ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി അല്ലാതെ കണ്ണൂരില്‍ വേറെ മന്ത്രിയില്ലാത്തതിനാല്‍ എഎന്‍ ഷംസീറിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. ഗോവിന്ദന്റെ വകുപ്പുകള്‍ അതേരീതിയില്‍ പുതിയ മന്ത്രിക്ക് നല്‍കാനിടയില്ല. അതിനാല്‍, മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും. ഇതിലും സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടായേക്കും.

ഗവര്‍ണര്‍ ആറിനാണ് രാജ്ഭവനില്‍ തിരിച്ചെത്തുന്നത്. അതിനാല്‍, സത്യപ്രതിജ്ഞ ഓണാവധിക്കു ശേഷമാകാനും സാധ്യതയുണ്ട്. അത് ഉറപ്പാക്കുന്നതു വരെ പുതിയ മന്ത്രിയെ പ്രഖ്യാപിക്കുന്നതും വൈകിപ്പിച്ചേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക