തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഷവര്‍മ്മ തയ്യാറാക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം. ഷവര്‍മ്മ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ലൈസന്‍സില്ലെങ്കില്‍ 5 ലക്ഷം രൂപ പിഴയും, ആറ് മാസം തടവും ശിക്ഷയായി ലഭിക്കുമെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുണ്ട്.

സംസ്ഥാനത്ത് ഷവര്‍മ്മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തുറസ്സായ സ്ഥലത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മ്മ പാകം ചെയ്യരുത്. ഉപയോഗിക്കുന്ന ഇറച്ചിയുടെ കാര്യത്തിലും ശ്രദ്ധവേണം. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവര്‍മ്മ തയ്യാറാക്കാനായി ഉപയോഗിക്കരുത്. പാഴ്‌സലായാണ് നല്‍കുന്നത് എങ്കില്‍ കവറിന് പുറത്ത് തിയതി, സമയം എന്നിവയും വാങ്ങിക്കഴിഞ്ഞാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണമെന്ന കാര്യവും കൃത്യമായി രേഖപ്പെടുത്തണമെന്നും സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെ കാസര്‍കോട് ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക