ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ ഈടാക്കും. ആയിരം രൂപ പിഴ ചുമത്തുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാല്‍ മറ്റു ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും പരിശോധന കര്‍ശനമാക്കും.

‘‘ഹെൽമറ്റ് വയ്ക്കാത്തത് ഉൾപ്പെടെ ചെറിയ ലംഘനങ്ങളായാണ് ആളുകൾ കാണുന്നത്. എന്നാൽ 54 ശതമാനം മരണങ്ങൾക്കും കാരണം ഹെൽമറ്റ് വയ്ക്കാത്തതാണ്. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ചെറിയ ലംഘനങ്ങൾ എന്നു വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും. ലംഘനങ്ങൾ തടയുന്നത് കർശനമായി നടപ്പാക്കാൻ ഈ വാരം ഉപയോഗിക്കുകയാണ്.’’– എസ്.ശ്രീജിത്ത് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലെയ്ൻ ട്രാഫിക് നിയമങ്ങൾ / നിർദേശങ്ങൾ

• നാലുവരി / ആറുവരിപ്പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗം കുറഞ്ഞ വാഹനങ്ങൾ എന്നിവ റോഡിന്റെ ഇടതു വശം ചേർന്നു മാത്രമേ പോകാവൂ.

• വലതു വശത്തെ ട്രാക്ക് നിശ്ചിത വേഗത്തിൽ പോകുന്നവർക്കും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും മാത്രം.

• ലെയ്ൻ മാറുമ്പോൾ സിഗ്നലുകൾ ഉപയോഗിക്കുക.

• റോഡിന്റെ വലതു വശത്തെ ലെയ്നിൽ ഒരു കാരണവശാലും വാഹനം നിർത്തിയിടരുത്.

• റോ‍ഡിന്റെ ഇടതുവശത്ത് അനധികൃത പാർക്കിങ് പാടില്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക