അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാർ കാർഡിന് ഇപ്പോള്‍ അപേക്ഷിക്കാം. മാതാപിതാക്കളുടെ ആധാർ വിവരങ്ങള്‍ ഉപയോഗിച്ച്‌ അംഗീകൃത ആധാർ കേന്ദ്രങ്ങള്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സമർപ്പിക്കാം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നല്‍കുന്ന 12 അക്കങ്ങളുള്ള തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. വ്യക്തിയുടെ പേര്, വിലാസം എന്നിവയും ചിത്രം, വിരലടയാളം, കണ്ണ് എന്നീ ബയോമെട്രിക് വിവരങ്ങളും ആധാർ കാർഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സർക്കാർ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് യുഐഡിഎഐ “ബാല്‍ ആധാർ (Baal Aadhaar)” അവതരിപ്പിച്ചത്. സാധാരണ ആധാർ കാർഡിന്റെ വെള്ള നിറത്തിന് വിപരീതമായി ബാല്‍ ആധാറിന്റെ നിറം നീലയാണ്. എന്നാല്‍ മറ്റ് ആധാറുകളിളെപ്പോലെ തന്നെ 12 അക്കങ്ങള്‍ ഈ കാർഡിലുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാർഡിനായി അപേക്ഷിക്കുന്ന അവസരത്തില്‍ കുട്ടിയുടെ ബയോമെട്രിക് വിവരങ്ങള്‍ക്ക് പകരം പ്രായം, ലിംഗം എന്നിവ ഉള്‍പ്പെടുന്ന ഡെമോഗ്രാഫിക് വിവരങ്ങളും കുട്ടിയുടെ ചിത്രങ്ങളും കൂടാതെ മാതാപിതാക്കളുടെ ആധാർ വിവരങ്ങളുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുട്ടിക്ക് അഞ്ച് വയസ്സ് പൂർത്തിയാകുമ്ബോഴും പതിനഞ്ചു വയസ്സ് പൂർത്തിയാകുമ്ബോഴും കയ്യിലെ പത്ത് വിരലുകളുടെയും, കണ്ണിന്റെയും ബയോമെട്രിക് വിവരങ്ങളും മുഖ ചിത്രവും ഉപയോഗിച്ച്‌ ആധാർ അപ്ഡേറ്റ് ചെയ്യണം.

കുട്ടികളുടെ ആധാർ കാർഡിനായി അപേക്ഷിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) കുട്ടിയുടെ മാതാപിതാക്കളുടെ ആധാർ വിവരങ്ങള്‍ക്കൊപ്പം കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയുള്ളവ സമർപ്പിക്കണം.

2) ബാല്‍ ആധാർ കാർഡിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

3) ലഭ്യമാകുന്ന ആധാർ കാർഡ് അഞ്ച് വയസ്സ് തികയും വരെ ഉപയോഗിക്കാൻ സാധിക്കും. അതിന് ശേഷം ബയോമെട്രിക് വിവരങ്ങള്‍ കൂടി സമർപ്പിക്കണം.

ആവശ്യമായ രേഖകൾ

1) ജനന സർട്ടിഫിക്കറ്റ് / ആശുപത്രിയിലെ ഡിസ്ചാർജ് സ്ലിപ്പ്

2) മാതാപിതാക്കളുടെ ആധാർ കാർഡുകള്‍

അപേക്ഷ സമർപ്പിക്കൽ

1) അടുത്തുള്ള അംഗീകൃത ആധാർ കേന്ദ്രങ്ങളെ സമീപിക്കുക

2) അപേക്ഷ സമർപ്പിക്കുക

3) ആവശ്യമായ രേഖകള്‍ നല്‍കുക

4) കുട്ടിയുടെ ചിത്രം അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.

5) അപേക്ഷ പരിശോധിച്ച്‌ അടുത്ത 60 ദിവസത്തിനുള്ളില്‍ ആധാർ കാർഡ് ലഭ്യമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക