ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 200 രൂപ മുടക്കിയാല്‍ പുത്തന്‍ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളോടെയാണ് പുതിയ ഡ്രൈവിങ് ലൈസന്‍സ് എത്തിയിരിക്കുന്നത്. കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ പുതിയ ലൈസന്‍സ് സ്വന്തമാക്കാം. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ മതി. പുതിയ ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസുംകൂടി അടയ്ക്കണം. ഒരു വര്‍ഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള 1200 രൂപയും തപാല്‍കൂലിയും നല്‍കേണ്ടിവരും.

മേയ് മുതല്‍ വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പെറ്റ് ജി കാര്‍ഡിലേക്ക് മാറും. ഏഴ് സുരക്ഷാസംവിധാനമാണ് കാര്‍ഡുകളില്‍ ഒരുക്കിയിട്ടുള്ളത്. എ.ടി.എം. കാര്‍ഡുകളുടെ മാതൃകയില്‍ പേഴ്സില്‍ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാര്‍ഡുകള്‍. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതില്‍ അക്ഷരങ്ങള്‍ മായില്ല. പ്രത്യേക നമ്ബര്‍, അള്‍ട്രാവയലറ്റ് ലൈറ്റില്‍ തെളിയുന്ന പാറ്റേണ്‍, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈന്‍, വശങ്ങളില്‍ മൈക്രോ അക്ഷരങ്ങളിലെ ബോര്‍ഡര്‍ ലൈന്‍, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച്‌ നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്കാന്‍ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആര്‍. കോഡ് എന്നിവ ഇതിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എങ്ങനെ അപേക്ഷിക്കാം

http://www.parivahan.gov.in വെബ് സൈറ്റില്‍ കയറി ഓണ്‍ലൈന്‍ സര്‍വീസസ്സില്‍ ലൈസന്‍സ് റിലേറ്റഡ് സര്‍വീസ് ക്ലിക്ക് ചെയ്യുക.

സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.

Replacement of DL എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക

RTO സെലക്‌ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.

കൈയ്യിലുള്ള ഒറിജിനല്‍ ലൈസന്‍സ് രണ്ടുവശവും വ്യക്തമായി സ്കാന്‍ ചെയ്ത് upload ചെയ്യുക.

നിര്‍ദ്ദിഷ്ട ഫീസ് അടച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കുക.

ഡ്രൈവിങ്ങ് ലൈസന്‍സ് സ്മാര്‍ട്ടായതിന് ശേഷം പല കോണുകളില്‍ നിന്ന് ഉയര്‍ന്ന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാര്‍ഡുകള്‍ എങ്ങനെ പുതിയ പെറ്റ്ജി കാര്‍ഡ് ആക്കിമാറ്റാമെന്നത്. ഇതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച്‌ അപേക്ഷ പൂര്‍ത്തിയാക്കും. എന്നാല്‍, പുസ്തക രൂപത്തിലും പേപ്പര്‍ രൂപത്തിലുമുള്ള ലൈസന്‍സുള്ള ആളുകള്‍ ഇനിയും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതത് ആര്‍.ടി. ഓഫീസുകളുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്ത ശേഷം കാര്‍ഡിനായി അപേക്ഷിക്കാം.

അതേസമയം, അടുത്തുതന്നെ ഡ്രൈവിങ്ങ് ലൈസന്‍സില്‍ എന്തെങ്കിലും മാറ്റം വരുത്താനുള്ളവര്‍ ഉദ്ദാഹരണത്തിന് പുതുക്കല്‍, വിലാസം മാറ്റല്‍, ഫോട്ടോ സിഗ്നേച്ചര്‍, മാറ്റല്‍, ജനനി തീയതി തിരുത്തല്‍, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കല്‍ എന്നിവ ചെയ്യേണ്ടവര്‍ കാര്‍ഡ് ലൈസന്‍സിലേക്ക് മാറാന്‍ തിരക്കിട്ട് അപേക്ഷ നല്‍കേണ്ടതില്ല. 31-3-2024 വരെയാണ് 245 രൂപ നിരക്കില്‍ കാര്‍ഡ് ലൈസന്‍സ് ലഭ്യമാകൂ. അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനുള്ള ഫീസും നല്‍കേണ്ടിവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക