കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഒരു ഫോട്ടോ ഷൂട്ട് ആണ്. പെണ്ണിന്റെ നിതംബത്തിൽ പിടിച്ചു നില്‍ക്കുന്ന പയ്യന്റെ ചിത്രമാണ് ചര്‍ച്ചയ്ക്ക് കാരണം. സോഷ്യല്‍ മീഡിയയില്‍ ലൈക്കും കമന്റും കിട്ടാന്‍ വേണ്ടിയുള്ള തന്ത്രമാണ് ഈ ഫോട്ടോ ഷൂട്ടെന്നു ഡോ. അനുജ ജോസഫ് പറയുന്നു.

അനുജയുടെ വാക്കുകള്‍ ഇങ്ങനെ,

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറച്ചു like, comments കൊണ്ടു ഞങ്ങളെ ആശീര്‍വദിക്കു എന്നു നിലവിളിക്കുന്ന ആ പെങ്കൊച്ചിന്റെയും ചെക്കന്റെയും മനസ്സു കാണാതെ പോകരുതേ, ഓരോ സദാചാര കമ്മിറ്റിക്കാര്, നിങ്ങള് ആറാടു മക്കളെ, അല്ല പിന്നെ, എല്ലാം ഇത്രക്കൊക്കെ ഉണ്ടെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ആ പയ്യന്റെ വ്യഗ്രത,അതാണ് highlight!

എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാല്‍ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്,
എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിന്‍!
ഫോട്ടോ പിടിത്തം അല്ല പിന്നെ
പെമ്ബിള്ളേരായാല്‍ ഇങ്ങനെ വേണം,
Bold and beautiful എന്നൊക്കെ പറയാന്‍ വരട്ടെ,

സ്വന്തം ശരീരം expose ചെയ്യുന്നത് അവനവന്റെ ഇഷ്ടം എന്നിരിക്കിലും, സ്വയം താന്‍ ഒരു ഉപഭോഗവസ്തു മാത്രം അല്ലെന്നുള്ള തിരിച്ചറിവ് ആ പെങ്കൊച്ചിന് ഉണ്ടാകേണ്ടതായിരുന്നു. കാറും ബൈക്കുമൊക്കെ മേടിക്കാന്‍, അതിന്റെ features explain ചെയ്യുന്ന മാര്‍ക്കറ്റിംഗ് വീഡിയോസ് കണ്ടിട്ടുണ്ട്, കാരണം അതു എല്ലാവര്‍ക്കും(public) നു വേണ്ടിയുള്ള അറിവിലേക്കാണ്. കെട്ടാന്‍ പോകുന്ന പെണ്ണിന്റെ features നാട്ടുകാര്‍ക്ക്‌ ബോധ്യപ്പെടുത്തിയിട്ടു എന്തിനാന്നു മനസിലാവാത്തത് എനിക്കു മാത്രമാണോ?
എന്റെ ചന്തി, എന്റെ കൈ, എന്റെ പെങ്കൊച്ചു, പിന്നെ നാട്ടുകാര്‍ക്കെന്താ വിഷയം എന്ന ചോദ്യം വേണ്ട,

നാട്ടുകാര് കുറെ പേരുടെ കമന്റ്റിനും ലൈക്നും ഒക്കെ വേണ്ടിയല്ലേ ഫോട്ടോ ഷൂട്ട്‌ വെറൈറ്റി, ചന്തി പിടിക്കല്‍ പ്രോഗ്രാം ഇതൊക്കെ കാണിച്ചോണ്ട് പടം post ചെയ്യുന്നതും, ഏതായാലും വെറൈറ്റി ആകാന്‍ നോക്കിയതല്ലേ , കുറച്ചു കൂടി വേണമെന്നൊരു പക്ഷവും, നമ്മുടെ സംസ്‍കാരം, പിന്നാമ്ബുറം ബോര്‍ ആയെന്നു മറ്റൊരു കൂട്ടരും, എന്തായാലും പെങ്കൊച്ചുങ്ങളെ സ്വയം തിരിച്ചറിയുക,കേവലം ഭോഗവസ്തു മാത്രമല്ല നിങ്ങളുടെ ശരീരം, വ്യക്തിത്വവും അഭിമാനവും എങ്ങനെ ആയിരിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
Dr. Anuja Joseph,
Trivandrum

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക