ചെറുവത്തൂർ: വലിയ ശബ്ദത്തോടെ 10 കോൽ താഴ്ചയുള്ള കിണർ പൂർണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു. പിലിക്കോട് പഞ്ചായത്ത് ഓഫീസിന് സമീപത്തെ പി.വി.കുഞ്ഞഹമ്മദിന്റെ വീട്ടിലാണ് സംഭവം. വീടിന്റെ വർക്ക് ഏരിയയ്ക്ക് സമീപത്ത് നിന്ന് വലിയ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കിണർ താഴേക്ക് പോകുന്നത് കണ്ടത്.

കിണർ താഴുന്ന ശബ്ദം കേട്ട് പാടത്ത് പണിയെടുക്കുകയായിരുന്ന തൊഴിലാളികൾ ഓടിയെത്തി. അപ്പോള്‍ കിണറിലെ വെള്ളം പതഞ്ഞു പൊങ്ങിയതായും കിണറിലെ വെള്ളത്തിന് നിറമാറ്റം ഉണ്ടായതായും ഇവര്‍ പറഞ്ഞു. സംഭവമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ഭാസ്‌കരന്റെ നേതൃത്വത്തിൽ എത്തിയ ഫയർ റെസ്‌ക്യൂ സേന വീട്ടുകാരോട് ഒഴിയാൻ നിർദേശിച്ചു. താഴ്ന്ന കിണറിന് സമീപം കുഴി രൂപപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക