മലയാളിയുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നുവെങ്കിലും മലയാളികള്‍ അവരുടെ പ്രിയപ്പെട്ട താരത്തെ മറന്നിരുന്നില്ല. ആ സ്നേഹം തന്നെയാണ് താരത്തിന്റെ തിരിച്ചു വരവിലും മലയാളികള്‍ നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരമാണ് നവ്യ നായര്‍. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് നവ്യ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രങ്ങളില്‍ അതിസുന്ദരിയായാണ് നവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബനാറസി സില്‍ക്കിലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. സോള്‍ട്ട് സ്റ്റുഡിയോ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. സോള്‍ട്ട് സ്റ്റുഡിയോയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ വൈറലായിരിക്കുന്നത്. ആര്‍.എന്‍. രാഖിയാണ് സ്റ്റൈലിസ്റ്റ്. മെയ്ക്കപ്പ് സിജന്‍. നവ്യ തന്റെ ഫിറ്റ്‌നസ് വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം നവ്യ അഭിനയരംഗത്ത് തിരിച്ചെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക