മലപ്പുറം: തന്നെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് നേരത്തെ തന്നെ പലതവണ മർദിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു.

തിരൂർ സ്റ്റേഷനിലെ സിപിഒ ആയിരുന്ന ശൈലേഷിനെ 20ന് ഭർതൃവീട്ടിൽ വച്ച് ക്രൂരമായി മർദിച്ചെന്നാണ് ഭാര്യയുടെ പരാതി. കൊണ്ടോട്ടി സ്വദേശിനിയായ യുവതിയാണ് മർദനമേറ്റ് ബോധംകെട്ട് വീണത്. തുടർന്ന് വീട്ടുകാർ എത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെയും ശൈലേഷ് തന്നെ ക്രൂരമായി മർദ്ദിച്ചതായി യുവതി പറയുന്നു. ശൈലേഷിനെതിരെ നേരത്തെയും പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പായി. ശൈലേഷിനെതിരെ ഗാർഹിക പീഡനം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ വകുപ്പുകൾ പ്രകാരമാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക