എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ഉയർന്ന ലൈംഗികാരോപണ കേസും സിവിക്കിന് ജാമ്യം അനുവദിച്ചപ്പോൾ കോടതി പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ കേസിൽ സിവിക് ചന്ദ്രനുവേണ്ടി വാദിച്ച വക്കീൽ ഹരിയെ പരിഹസിച്ച് എഴുത്തുകാരൻ സാബു തോമസ്. എഴുത്തുകാരി ഇന്ദുമേനോനും ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മയില്‍പ്പീലി ജൈവ ലൈംഗിക വക്താക്കളായ ചിലര്‍ ആവര്‍ത്തിച്ച്‌ പച്ച നുണകള്‍, നൊടു ന്യായങ്ങള്‍ പറഞ്ഞു കൊണ്ടിരിയ്ക്കുന്നു.
1. വെറും അഞ്ച് മിനുട്ടല്ലെ റേപ്പ് ചെയ്തുള്ളൂ ബാക്കി 23 മണിക്കൂര്‍ 55 മിനുട്ട് ഏട്ടന്‍ നല്ലവനല്ലേ
2. ഏട്ടനു റോബിന്‍ പാതിരിയും ഫ്രാങ്കോ പാതിരിയും ചെയ്തതു പോലെ ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ. ഒന്നു ശ്രമിച്ചു പിന്‍ കഴുത്തില്‍ ഒരുമ്മയും വെച്ചു. അത്രയും ചെയ്തതില്‍ ഗ്രേഡഡ് നീതി വേണ്ടേ

സാബ്ലൂ തോമസ് എഴുതുന്നു
‘സിവിക്ക് ചന്ദ്രന്‍ അനുകൂലികള്‍ നിരന്തരം ഫേസ്ബുക്കില്‍ വാദിച്ചിരുന്നത് ജാമ്യം കിട്ടാന്‍ സിവിക് ചന്ദ്രനോ അദ്ദേഹത്തിന്റെ അഭിഭാഷകരോ പരാതിക്കാരിയുടെ വസ്‌ത്രധാരണത്തെക്കുറിച്ച്‌ ഒരു പരാമര്‍ശവും കോടതിയില്‍ നടത്തിയിട്ടില്ല എന്നാണ്.

സിവിക്ക് ചന്ദ്രന്റെ വക്കീല്‍ ഹരി ന്യൂസ് മിനിറ്റിലെ ഇന്റര്‍വ്യൂവില്‍ ധന്യാ രാജേന്ദ്രനോട് പറഞ്ഞത്,’കൊടുത്ത ഫോട്ടോസ് രണ്ടെണ്ണം അന്നത്തെ ഗ്രൂപ്പ് ഫോട്ടോസാണ്. അല്ലാത്ത ഫോട്ടോസ് കുട്ടിയുടെ ഫേസ്ബുക്കില്‍ നിന്നും എടുത്തതാണ്. ആ കുട്ടി ബ്രേവും ബോള്‍ഡുമാണ് എന്ന് കാണിക്കാനാണ്
ആ ഫോട്ടോസ് കോടതില്‍ കൊടുത്തത്.
ന്യൂസ്‌മിനിറ്റ് വാര്‍ത്ത കമന്റില്‍.’

ഞങ്ങളെ വക്കീല്‍ ഹരിയേട്ടന്‍ കിടുവല്ല കിക്കിടുവാന്ന്.
ഇര ഫെയ്സ് ബുക്കിലിട്ട ഫോട്ടൊകള്‍ തപ്പിയെടുത്ത് തുണിയുടെ നീളം ,കനം, വീതിയളന്നു അവളുടെ ധൈര്യം, ബോള്‍ഡ്നെസ്സ്, കരുത്തു അളന്ന മുത്താണദ്ദേഹം.
ഒരുമിച്ച്‌ കൂടെ പഠിച്ച ആണ്‍കുട്ടിയ്ക്കൊപ്പം ഫോട്ടോയെടുത്തതിനാല്‍ അവനെ കാമുകനായിക്കൂടീ അദ്ദേഹം കണ്ടിട്ടുണ്ട്. അഡ്വക്കെറ്റ് ഹരി ലജ്ജതോന്നുന്നു. കാശിനു വേണ്ടി ഇത്തരം കേസ്സുകളില്‍ വക്കാലത്ത് എടുക്കുന്നതില്‍ തെറ്റില്ല. ഇതു പോലെ വാദിക്കാനും ഇരയ്ക്കു മൂത്ത് മുഴുത്തുമുറ്റിയ ഉടലുണ്ടെന്നും ഒരു കൊച്ചു പാവക്കുഞ്ഞിനെപ്പോലെ മനോഹരമായിരിയ്ക്കുന്ന ഉടുപ്പുകള്‍ ധരിച്ചിരിയ്ക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ട് ലൈംഗികമായ ഉത്തേജനം തോന്നിയെന്നും കോടതിയെക്കൊണ്ട് പറയിക്കാനും വേണം പകവാനെ ഒരു മനോനില

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക