തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കും. ചിങ്ങമാസത്തിലെ ഏറ്റവും ശുഭമുഹൂർത്തമാണ് ഓഗസ്റ്റ് 21, അതിനാൽ നിരവധി വിവാഹങ്ങൾ നടക്കുന്നു. മൂന്ന് മണ്ഡപങ്ങൾക്ക് പുറമെ രണ്ട് താത്കാലിക മണ്ഡപങ്ങളും വിവാഹത്തിനായി ഒരുക്കിയിട്ടുണ്ട്.

2017 ആഗസ്ത് 27ന്ആണ് ശുരുവായൂരിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. 277 വിവാഹങ്ങളുടെ ആ റെക്കോർഡ് ഇന്ന് ഭേദിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് 12.30 വരെ വിവാഹം നടക്കും. ഒരു വിവാഹ പാർട്ടിയിൽ 20 പേർക്കാണ് പ്രവേശനം. തിരക്ക് കണക്കിലെടുത്ത് ഇന്ന് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ തിരക്ക് നിയന്ത്രിക്കാൻ കിഴക്കേ നടപന്തലിൽ ദേവസ്വം അധികൃതർ രണ്ട് മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചു. ഇതോടെ കല്യാണമണ്ഡപത്തിന്റെ എണ്ണം 5 ആയി.സമയക്കുറവ് മൂലം വിവാഹ തിരക്ക് കൂടിയപ്പോൾ വിവാഹ ബുക്കിംഗ് നിർത്തിവെക്കുന്നത് പോലും ദേവസ്വം പരിഗണിച്ചിരുന്നു. എന്നാൽ ഗുരുവായൂരപ്പന്റെ മുന്നിൽ താലി കെട്ടാനുള്ള ഭക്തരുടെ താൽപര്യം കണക്കിലെടുത്ത് ദേവസ്വം ബുക്കിംഗിൽ നിന്ന് പിന്മാറി.

ഇതോടെയാണ് തിരക്ക് നിയന്ത്രിക്കാൻ കല്യാണമണ്ഡപങ്ങളുടെ എണ്ണം കൂട്ടാമെന്ന ആശയം രൂപപ്പെട്ടത്. ഇന്ന് 2 കല്യാണ മണ്ഡപങ്ങൾ കൂടി ഒരുക്കിയിട്ടുണ്ട്. ഇതോടെ ഒരേ സമയം 3 വിവാഹം എന്നതിൽ നിന്ന് 5 വിവാഹം വരെ നടത്താനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.

കൂടുതൽ മണ്ഡപങ്ങൾ ഒരുക്കിയാൽ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് ദേവസ്വത്തിന്റെ പ്രതീക്ഷ. ഫോട്ടോഗ്രാഫർമാരെ ഒഴിവാക്കി 20 പേർക്ക് മാത്രമായി വിവാഹസംഘങ്ങൾ പരിമിതപ്പെടുത്തിയാൽ കൂടുതൽ തിരക്ക് നിയന്ത്രിക്കാനാകുമെന്നും ഇക്കാര്യത്തിൽ ഭക്തജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ദേവസ്വം അധികൃതർ അഭ്യർഥിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക