തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) കേരള ഇന്നൊവേഷൻ ഡ്രൈവ് 2022ന്റെ ഭാഗമായുള്ള ഇന്നൊവേഷൻ ഗ്രാന്റ് സ്‌കീമിന് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. പദ്ധതിയുടെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് 20 രൂപ വരെ ഗ്രാന്റ് ലഭിക്കും. നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റുന്നതിന് സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും സാമ്പത്തിക സഹായം നൽകുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. പ്രാരംഭ ഘട്ടത്തിൽ സ്റ്റാർട്ടപ്പുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും പദ്ധതിയിലൂടെ സർക്കാർ ഊന്നൽ നൽകുന്നു. ആശയ ഗ്രാന്റ്, പ്രൊഡക്ഷൻ ഗ്രാന്റ്, സ്കെയിൽ-അപ്പ് ഗ്രാന്റ്, മാർക്കറ്റ് ആക്സിലറേഷൻ ഗ്രാന്റ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നു.

മികച്ച ആശയങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഐഡിയ ഗ്രാന്റായി നൽകും. പുതുമയുള്ള ആശയം രൂപകൽപ്പന ചെയ്യാൻ ഇത് ഉപയോഗിക്കാം. വളർച്ചാ ഘട്ടത്തിൽ കൂടുതൽ നിക്ഷേപവും ഉൽപ്പന്ന വികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് 15 ലക്ഷം രൂപയുടെ സ്കെയിൽ-അപ്പ് ഗ്രാന്റിന് അപേക്ഷിക്കാം. വരുമാന വളർച്ച ലക്ഷ്യമിടുന്ന സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം രൂപ മാർക്കറ്റ് ആക്സിലറേഷൻ ഗ്രാന്റ് ലഭിക്കും. ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താൻ ഈ ഗ്രാന്റ് ഉപയോഗിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്തിമ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ തയ്യാറുള്ളവർക്ക് 7 ലക്ഷം രൂപയുടെ പ്രൊഡക്ഷൻ ഗ്രാന്റിന് അപേക്ഷിക്കാം. നിലവിലെ മാനദണ്ഡങ്ങൾക്കു പുറമേ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും പ്രൊഡക്ഷൻ ഗ്രാന്റായി 5 ലക്ഷം രൂപ കൂടി ലഭിക്കും. അവർക്ക് സ്റ്റാർട്ടപ്പുകളിൽ പകുതിയിലധികം ഓഹരി ഉണ്ടായിരിക്കണം.

വിദഗ്ധരുടെ ഒരു പാനൽ അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾ വിദഗ്ധ സമിതിക്ക് മുന്നിൽ അവതരണം നടത്തണം. ഈ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 31. വിശദാംശങ്ങൾക്ക് https://grants.startupmission.in/ സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക