ടോവിനോ തോമസും കല്യാണി പ്രിയദർശനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമല ബോക്‌സോഫീസിനെ പിടിച്ചുകുലുക്കി മുന്നേറുകയാണ്. എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആറാം ദിവസം തിയേറ്ററുകളിൽ നിന്ന് തല്ലുമല കളക്ഷൻ നേടിയത് 1.75 കോടി രൂപയാണ്. കേരളത്തിൽ നിന്ന് മാത്രം 1.2 കോടി.

34.25 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം നേടിയത് 16.6 കോടി. 7.5 കോടി രൂപയാണ് ചിത്രം ആദ്യ ദിനം കളക്ഷൻ നേടിയത്. കേരളത്തിൽ നിന്ന് മാത്രം 3.5 കോടി. കേരളത്തിൽ നിന്ന് രണ്ടാം ദിനം നേടിയത് 3.5 കോടി രൂപയാണ്. അന്ന് ആകെ നേടിയത് 9 കോടി രൂപയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നാം ദിനം മൊത്തം 10 കോടി കളക്ഷൻ നേടിയപ്പോൾ കേരളത്തിന് ലഭിച്ചത് 4 കോടിയാണ്. നാലാം ദിനം കേരളത്തിൽ നിന്ന് 2.85 കോടി കളക്ഷൻ നേടിയപ്പോൾ മൊത്തം 4 കോടിയാണ് നേടിയത്. അഞ്ചാം ദിവസം മൊത്തം 2 കോടി കളക്ഷൻ നേടിയപ്പോൾ കേരളത്തിൽ 1.4 കോടിയാണ് ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക