ദില്ലി: ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് 18 സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് http://itbpolice.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

പോസ്റ്റ് – സബ് ഇൻസ്പെക്ടർ (എസ്ഐ – സ്റ്റാഫ് നഴ്സ്)
ഒഴിവുകളുടെ എണ്ണം -18
ശമ്പളം – 35400 – 112400 ലെവൽ 6

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിശദാംശങ്ങൾ (തസ്തിക എണ്ണം)
യുആർ – 11
എസ്‌സി-1
എസ്ടി-2
ഒബിസി-2
EWS – 2
ആകെ – 18

യോഗ്യത

അപേക്ഷകൻ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് 10+2 ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം. കൂടാതെ സെൻട്രൽ / സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറി പരീക്ഷ പാസായിരിക്കണം. പ്രായപരിധി 21-30 വയസ്സ്.

അപേക്ഷിക്കേണ്ട വിധം

അപേക്ഷാ ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്. ജനറൽ, ഒബിസി, ഡബ്ല്യുഎസ് വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. itbpolice.nic.in വെബ്സൈറ്റ് വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ നടപടികൾ ഓഗസ്റ്റ് 17 മുതൽ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, പിഇടി, സ്കിൽ ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക