തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിനിടെ മന്ത്രിമാരുടെ ഊഞ്ഞാലാട്ടം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പരസ്പരം ഊഞ്ഞാലാട്ടി.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘യുവശക്തിയുടെ കൈകളിൽ..’ എന്ന തലക്കെട്ടോടെ മന്ത്രി ശിവൻകുട്ടി വീഡിയോ പങ്കുവെച്ച് ‘വിദ്യാഭ്യാസ മന്ത്രിയുടെ കൈകൾ ശുദ്ധവും ശക്തവുമാണ്’ എന്ന അടിക്കുറിപ്പോടെ മന്ത്രി മുഹമ്മദ് റിയാസും ഫെയ്‌സ്ബുക്കിൽ വീഡിയോ പങ്കുവച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്തു. കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കർഷകദിന പരിപാടിയിൽ പങ്കെടുക്കവെ സിഡിഎസ് അംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയാണ് നൃത്തം ചെയ്തതെന്ന് അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക