കൊച്ചി: മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ കിഫ്ബിയുടെ ഹർജിയിലെ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇത് സംസ്ഥാന സർക്കാരിന് കനത്ത രാഷ്ട്രീയ ആഘാതമാണ്. മുൻ ധനകാര്യമന്ത്രി തോമസ് ഐസക് ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും ഹാജരായിരുന്നില്ല.

കിഫ്ബി ഫെമ ചട്ടങ്ങൾ ലംഘിച്ചതായി സംശയിക്കുന്നതായി ഇഡി കോടതിയെ അറിയിച്ചു. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിക്കെതിരായ അന്വേഷണം. വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാമെന്നും ഇഡി കോടതിയെ അറിയിച്ചു. കിഫ്ബിയുടെ ഹർജിയിൽ രേഖാമൂലം വിശദീകരണം നൽകാൻ ഇഡിയോട് കോടതി നിർദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് നൽകിയതെന്നും ഫെമ ലംഘനം നടന്നിട്ടില്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കിഫ്ബിയുടെ പ്രവർത്തനം സുതാര്യമാണ്. മുൻ സിഎജി അംഗങ്ങൾ അംഗങ്ങളായ ഒരു വിദഗ്ധ സമിതിയുണ്ട്. കിഫ്ബിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കിഫ്ബി ആരോപിച്ചു. ഇഡിക്കെതിരായ കിഫ്ബിയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം രണ്ട് മാസത്തേക്ക് മാറ്റി.

കിഫ്ബിയുടെ കടമെടുപ്പ് ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുവദിച്ചിരുന്ന കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സർക്കാരിന് ഇത് വലിയ പ്രതിസന്ധി ആണ്. ഇ ഡിയെ ഉപയോഗിച്ച് കേന്ദ്രം പകപോക്കൽ നടത്തുകയാണെന്ന വാദമാണ് സംസ്ഥാനസർക്കാറിന് ഇരിക്കുന്നത്. വിഷയത്തിൽ സർക്കാരിന് നേരത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക