തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമാണ് സർവകലാശാലയിൽ നടക്കുന്നതെന്ന് ഗവർണർ തുറന്നടിച്ചു.

ചാൻസലറെ തന്നെ ഇരുട്ടിലാക്കിയാണ് ഈ നീക്കം. ചാൻസലറായിരിക്കുന്നിടത്തോളം നിയമലംഘനങ്ങൾ അനുവദിക്കില്ല. ഗവർണറുടെ ഒപ്പില്ലാതെ ഒരു ബില്ലും നിയമമാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഓർമിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർവകലാശാലകളിലെ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക