കിംഗ് ഫിഷറും ബുള്ളറ്റും ഉള്‍പ്പെടെ കേരളത്തിലേക്ക് കടത്താനുള്ള 98 കോടി രൂപയുടെ അനധികൃത ബിയർ പിടികൂടി. കർണാടക എക്സൈസ് വകുപ്പാണ് മൈസൂരിലെ യുണൈറ്റഡ് ബ്രൂവറീസിൻ്റെ ഒരു യൂണിറ്റില്‍ നിന്ന് 98.52 കോടി രൂപയുടെ അനധികൃത മദ്യം പിടികൂടിയത്.

അജ്ഞാത വിവരം ലഭിച്ചതിനെ തുടർന്ന് ഏപ്രില്‍ രണ്ടിനാണ് എക്സൈസും കളക്ടറും തെരഞ്ഞെടുപ്പ് ഓഫീസർമാരും ചേർന്ന് ബ്രൂവറി പരിശോധിച്ചത്. സംഭവത്തില്‍ 12 പേർക്കെതിരെ കേസെടുത്തു.അനുവദിച്ചതിലധികം ബിയർ ഇവിടെ സൂക്ഷിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി. വിവിധ ബ്രാൻഡുകളില്‍ നിന്നുള്ള 7000 ലിറ്റർ ബിയർ കുപ്പികള്‍ ഇവിടെ സൂക്ഷിച്ചിരുന്നതായി അധികൃതർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക