കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി ഞെല്ലോറമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത്കുമാർ (32) എന്നിവരെയാണ് വീടിന് സമീപത്തെ ടവറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ദേവി കോഴിക്കോട്ടെ ഒരു വൈദ്യരുടെ അടുത്ത് ചികിത്സ തേടിയിരുന്നു.

കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്ന് വൈദ്യർ പറഞ്ഞതായും അതിനാൽ ഇനി ജീവിച്ചിരിക്കുന്നു എന്നും ഇവർ വീട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. രാത്രിയായിട്ടും വീട്ടിലേക്ക് വരാത്തതിനെ തുടർന്ന് എട്ട് മണിയോടെ ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകി. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പുലർച്ചെ മൂന്നരയോടെ ഇരുവരെയും ടവറിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അജിത് കുമാർ അവിവാഹിതനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക