ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി 18 വയസ് തികയാന്‍ കാത്തിരിക്കേണ്ട. പേര് ചേര്‍ക്കുന്നതിനുള്ള പ്രായപരിധി കുറയ്ക്കുന്നു. 17 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇനിമുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

നിലവില്‍ ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നത്. ഈ നിയമത്തിലാണ് മാറ്റം വരുത്തുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

17 കഴിഞ്ഞയുന്നവര്‍ക്ക് വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലായ് ഒന്ന്, ഒക്‌ടോബര്‍ ഒന്ന് എന്നീ മാസങ്ങളില്‍ പതിനെട്ട് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. എന്നാല്‍ വോട്ടവകാശം പതിനെട്ട് തികഞ്ഞാല്‍ മാത്രമായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക