തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ലോക്സഭയില്‍ നിയമമന്ത്രി കിരണ്‍ റിജ്ജിജുവാണ് ഇക്കാര്യം അറിയിച്ചത്. കള്ളവോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടര്‍പട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാര്‍ശയെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.

2019 ആ​ഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയത്. വോട്ടെടുപ്പ് പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ആധാര്‍ ഡാറ്റാബേസുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍​ഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ ശുപാര്‍ശയില്‍ പറയുന്നു. ഇതിനായി കേന്ദ്രം പ്രത്യേക നിയമം കൊണ്ടു വരണമെന്നും വോട്ടെടുപ്പിന് മുന്‍പുള്ള 48 മണിക്കൂറില്‍ പത്രമാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ നിരോധിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക