ക്യാബിൻ ക്രൂവാകാൻ 5000 പേരെ ക്ഷണിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയര്‍ലൈൻസ്. പുതിയ, വലിയ വിമാനങ്ങള്‍ ഉടനെ ഫ്ലീറ്റില്‍ എത്തുന്നത് കണക്കിലെടുത്താണ് റിക്രൂട്ട്മെൻറ്. എയര്‍ ബസ് 350 2024ന്റെ പകുതിയോടെ എത്തും. ദുബായ് എയര്‍ഷോയില്‍ താരമായ ബോയിങ് 777 എക്സ് 2025ലെത്തും. 777-9, 777-8 എന്നിവയും ഓര്‍ഡര്‍ ബുക്കില്‍ ഡെലിവറി കാത്തിരിക്കുകയാണ്.

5000 പേരെ നിയമിക്കുന്നതോടെ കമ്ബനിയുടെ ക്യാബിൻ ക്രൂ കപ്പാസിറ്റി 25 ശതമാനം വര്‍ധിക്കും. നിലവില്‍ 21,500 പേരാണ് കമ്ബനിയിലെ ജീവനക്കാര്‍.460 നഗരങ്ങളില്‍ റിക്രൂട്ട്മെന്റ് റാലിഎമിറേറ്റ്സ് എയര്‍ലൈൻസ് വെബ്സൈറ്റില്‍ കയറി അപേക്ഷ നല്‍കിയാല്‍ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ കമ്ബനി റിക്രൂട്ട്മെന്റ് നടത്തും. ഇത് കമ്ബനി പ്രത്യേകം അറിയിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാന നഗരങ്ങളിൽ റിക്രൂട്ട്മെന്റ്: കേരളത്തിലുള്ളവര്‍ക്കും, ഹോസ്പിറ്റാലിറ്റി, എയര്‍ലൈൻ കോഴ്സുകള്‍ പഠിച്ച യുവാക്കള്‍ക്കുംവൻ അവസരമാണിത്. പുതുതായി പഠിച്ചിറങ്ങിയ പുതിയ ഗ്രാജ്വേറ്റ്സിനെയാണ് വേണ്ടത്. പാര്‍ട്ട് ടൈം, ഇന്റേണ്‍ഷിപ്പുകാര്‍ക്കും അവസരമുണ്ട്. കസ്റ്റമര്‍ സര്‍വ്വീസ് – ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഒരു വര്‍ഷമെങ്കിലും പരിചയം ഉള്ളവര്‍ക്കും ഇത് നല്ല അവസരം.

യോഗ്യത: അപേക്ഷിക്കുന്നവര്‍ക്ക് 160 സെന്റിമീറ്ററെങ്കിലും ഉയരം വേണം. 212 സെ.മീ വരെ ഉയരത്തിലേക്ക് എത്താൻ കഴിയണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അനിവാര്യം. നല്ല കമ്മ്യൂണിക്കേഷൻ സ്കില്‍, ആകര്‍ഷകമായ വ്യക്തിത്വം എന്നിവ ഒഴിച്ചു കൂടാനാകാത്തത്. 12 ആം ക്ലാസ് വരെയാണ് വിദ്യാഭ്യാസ യോഗ്യത വേണ്ടത്. ഹോസ്പിറ്റാലിറ്റി രംഗത്ത് 1 വര്‍ഷത്തെ പരിചയംകൂടിയുണ്ടെങ്കില്‍ മടിക്കേണ്ട. അപേക്ഷ അയച്ചോളൂ.

തിരഞ്ഞെടുപ്പ്: അപേക്ഷ അയച്ചവരെ റിക്രൂട്ട്മെന്റ് നടക്കുന്ന നഗരം ഏതാണെന്ന് മുൻകൂട്ടി അറിയിക്കും. ഡ്രസ് കോഡ് ഉള്‍പ്പടെ എല്ലാം കൃത്യമായി മനസ്സിലാക്കി വേണം പോകാൻ. ഓപ്പണ്‍ ഡേ, അസെസ്മെന്റ് ഡേ, ഫൈനല്‍ ഇന്റര്‍വ്യൂ എന്നിങ്ങനെയായിരിക്കും റിക്രൂടട്മെന്റ്. അസസ്മെന്റ് ഡേ ആദ്യ റൗണ്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ്. ഓണ്‍ലൈൻ ടെസ്റ്റ് ഉണ്ടാകും. ഫൈനല്‍ ഇന്റര്‍വ്യൂ കടന്നാല്‍ പിന്നീട് 8 ആഴ്ച്ച നീളുന്ന ട്രെയിനിങ് ഉണ്ടാകും.

ഇന്റര്‍നാഷണല്‍ കരിയർ: തിരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നെ എമിറേറ്റ്സ് എയര്‍ലൻ യൂണിഫോമില്‍ ലോകമെമ്ബാടുമുള്ള 76 രാജ്യങ്ങളിലെ 140 നഗരങ്ങളിലേക്ക് പറക്കാം. ക്യാബിൻ ക്രൂവായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 10388 ദിര്‍ഹമാണ് തുടക്കത്തിലെ ശരാശരി ശമ്ബളം. വിവിധ അലവൻസ് വേറെയും. 2023ല്‍ 8000 ക്യാബിൻ ക്രൂവിനെയാണ് എമിറേറ്റ്സ് എയര്‍ലൈൻ നിയമിച്ചത്. നിലവില്‍ 21,500 ജീവനക്കാരാണ് എമിറേറ്റ്സ് എയര്‍ലൈനില്‍ ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക