ന്യൂഡൽഹി: മുൻ നായകൻ രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ബിസിസിഐ നിയമിച്ചു. ട്വന്റി20 ലോകകപ്പിനു ശേഷമാകും ദ്രാവിഡ് ചുമതല ഏൽക്കുക. ‘സുലക്‌ഷന നായിക്, ആർ.പി. സിങ് എന്നിവർ അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതി രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലകനായി ഐക്യകണ്ഠ്യേന തിരഞ്ഞടുത്തു. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുൻപ് അദ്ദേഹം ചുമതല ഏൽക്കും’– ബിസിസിഐ കുറിപ്പിലൂടെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക