ന്യൂഡെല്‍ഹി: ദേശീയ ചലചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാള സിനിമയ്ക്ക് മികച്ച നേട്ടമാണ് ഉണ്ടായിരിക്കുന്നത്. തമിഴ്‌സിനിമയായ സൂരറൈ പോട്രിലെ മികച്ച അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായപ്പോള്‍ ഇതേ സിനിമയിലെ അഭിനയത്തിന് സൂര്യയും തനാജി എന്ന ഹിന്ദി സിനിമയുടെ അഭിനയത്തിന് അജയ് ദേവ്ഗണും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് നാല് അവാര്‍ഡ് ലഭിച്ചു. മികച്ച സംവിധായകനായി ഈ സിനിമയുടെ സംവിധായകനുള്ള അവാര്‍ഡ് അകാലത്തില്‍ പൊലിഞ്ഞ് സച്ചിക്ക് ലഭിച്ചു. മികച്ച സഹനടനായി ബിജു മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണി ഗായികയായി നഞ്ചിയമ്മ തെരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയിലെ സംഘട്ടന രംഗം ഒരുക്കിയ മാഫിയ ശശിക്ക് സംഘട്ടന രംഗത്തിനുള്ള അവാര്‍ഡ് ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക