ന്യൂഡല്‍ഹി: വി​ര​മി​ച്ച​ ​രാ​ഷ്ട്ര​പ​തി​മാ​ര്‍​ക്ക് 1951​ ​ലെ​ ​പ്രസിഡ​ന്റ്സ് ​ഇ​മോ​ള്യു​മെ​ന്റ് ​ആ​ന്‍​ഡ് ​പെ​ന്‍​ഷ​ന്‍​ ​ആ​ക്‌ട് ​പ്ര​കാ​രമാണ് ​പെ​ന്‍​ഷ​ന്‍​ ​തു​ക.​ ​അ​താ​യ​ത്,​ ​രാ​ഷ്ട്ര​പ​തി​ ​പ​ദ​വി​യി​ല്‍​ ​നി​ന്ന് ​പ​ടി​യി​റ​ങ്ങു​ന്ന​ ​രാം​ നാ​ഥ് ​കോ​വി​ന്ദി​ന് ​പെ​ന്‍​ഷ​നാ​യി​ ​ല​ഭി​ക്കു​ക​ 1.5​ ​ല​ക്ഷം​ ​രൂ​പ.​ ​ഓ​ഫീ​സ് ​ചെ​ല​വു​ക​ള്‍​ക്കാ​യി​ ​പ്ര​തി​വ​ര്‍​ഷം​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​അ​നു​വ​ദി​ക്കും.

വിരമിക്കുന്ന രാഷ്ട്രപതിക്ക് ഉള്ള സൗകര്യങ്ങൾ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സൗജന്യ താമസം. (മെയിന്റനന്‍സ് ചെലവ് ഉള്‍പ്പെടെ)

2. പ്രൈവറ്റ് സെക്രട്ടറി, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റ്റന്റ് , രണ്ട് പ്യൂണ്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ വിരമിച്ച രാഷ്ട്രപതിയെ സഹായിക്കാനുണ്ടാകും.

3. ആജീവനാന്തം ലോകത്തെവിടെയും വിമാനത്തിലോ ട്രെയിനിലോ സൗജന്യ ഹൈക്ലാസ് യാത്ര. യാത്രയില്‍ ഒരാള്‍ക്ക് അനുഗമിക്കാം.

4. രണ്ട് ടെലിഫോണുകള്‍ (ഒരെണ്ണം ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍‌ഡ് കണക്റ്റിവിറ്റിയുള്ളത്).

5. വിരമിച്ച രാഷ്ട്രപതിക്കും പങ്കാളിക്കും സൗജന്യ ചികിത്സാ സൗകര്യം.

6. ഒരു മൊബൈല്‍ ഫോണ്‍

7. ഔദ്യോഗിക വാഹനവും അതിനായുള്ള അലവന്‍സുകളും.

8. പദവിയിലിരിക്കുമ്ബോഴോ അല്ലാതെയോ രാഷ്ട്രപതിക്ക് മരണം സംഭവിച്ചാല്‍ വിരമിക്കുന്ന രാഷ്ട്രപതിക്കു ലഭിക്കുന്ന പെന്‍ഷന്‍ തുകയുടെ 50 ശതമാനം കുടുംബ പെന്‍ഷന്‍.

പങ്കാളിക്കുള്ള ആനുകൂല്യങ്ങള്‍

1. സൗജന്യ ചികിത്സാ സഹായം.

2. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സൗജന്യ താമസം.

3. ഔദ്യോഗിക വാഹനവും ടെലിഫോണും.

4. പ്രൈവറ്റ് സെക്രട്ടറി, പ്യൂണ്‍, ഓഫീസ് ചെലവുകള്‍ക്കായി വര്‍ഷം 20,000 രൂപ.

5. ഫ്ലൈറ്റ്, ട്രെയിന്‍ എന്നിവയില്‍ ഉയര്‍ന്ന ക്ളാസ് യാത്ര.യാത്രയില്‍ ഒരാളെക്കൂടെ ഉള്‍പ്പെടുത്താം (ഒരു വര്‍ഷം 12 യാത്ര)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക