കേരളത്തില്‍ അത്ര സാധാരണമായി കാണാറില്ലെങ്കിലും പല പഴക്കടകളിലും ഇപ്പോള്‍ സുലഭമായ ഒരു ഫലമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. കള്ളിച്ചെടി വര്‍ഗത്തില്‍ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങളെ പൊതുവായി വിശേഷിപ്പിക്കപ്പെടുന്ന പേരാണ് ഡ്രാഗണ്‍ ഫ്രൂട്ട് എന്നുള്ളത്. മെക്സിക്കോയില്‍ സാധാരണമായ പഴം നമ്മുടെ വിപണികളിലും ലഭ്യമാകുമ്ബോള്‍ ഡ്രാഗണ്‍ ഫ്രൂട്ടിൻ്റെ ചില ഗുണങ്ങളും നമുക്ക് നോക്കാം.

കാല്‍സ്യം,മഗ്‌നീഷ്യം എന്നിവയുടെ കലവറയാണ് ഡ്രാഗണ്‍ ഫലങ്ങള്‍. ഇത് കൂടാതെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യവുമുണ്ട്. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താൻ ഇത് സഹായിക്കുന്നു. താരതമ്യേന നല്ല വലിപ്പമുള്ള പഴമായതിനാല്‍ തന്നെ ഒരു നേരത്തെ ഭക്ഷണമായി ഇത് കഴിക്കാന്‍ സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് കൂടാതെ പാന്‍ ക്രിയാസ് ഗ്രന്ധിയിലെ കോശങ്ങള്‍ നശിക്കുന്നത് തടയാനും പേശികളുടെ ചലനത്തെ സഹായിക്കുവാനും ഡ്രാഗണ്‍ ഫ്രൂട്ടിനാകും കൂടാതെ മ്യൂക്കസ് കോശങ്ങളുടെ ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ഇതെല്ലാം കൂടാാതെ മികച്ചൊരു പ്രോബയോട്ടിക് ഭക്ഷണം കൂടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക