പത്തനംതിട്ട: സ്കൂട്ടറും കാറും കൂട്ടിയിടിച്ച്‌ പരുക്കേറ്റ് ചികില്‍സയിലായിരുന്ന പൊലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സി.പി.ഓ കുളനട തണങ്ങാട്ടില്‍ സിന്‍സി പി. അസീസാ(35)ണ് മരിച്ചത്. കഴിഞ്ഞ 11 ന് വൈകിട്ട് മൂന്നരയോടെ മെഴുവേലിയില്‍ കുറിയാനിപ്പള്ളി കിടങ്ങന്നൂര്‍ റോഡില്‍ കീര്‍ത്തി സ്കൂട്ടര്‍ വര്‍ക്ക്ഷോപ്പിന് സമീപം സിന്‍സി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി ഇടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിന്‍സിക്ക് രക്തം ധാരാളം നഷ്ടപ്പെട്ടു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടം പറ്റി വഴിയില്‍ കിടന്ന സിന്‍സിയെ ആശുപത്രിയിലെത്തിക്കാനും വൈകി. ഇലവുംതിട്ട പൊലീസ സ്റ്റേഷനില്‍ നിന്നും പൊലീസുകാരെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റയത്. ഇതിനോടകം രക്തം ഒരു പാട് വാര്‍ന്നു പോവുകയും രക്തസമ്മര്‍ദം ക്രമാതീതമായി താഴുകയും ചെയ്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സെല്‍ഫ് ഡിഫന്‍സ് പരിശീലനം നല്‍കുന്ന ചുമതല (മാസ്റ്റര്‍ ട്രെയിനര്‍ ,വിമന്‍ സെല്‍ഫ് ഡിഫന്‍സ് ) ആയിരുന്നു സിന്‍സിക്ക്. ഭര്‍ത്താവ്: ആര്‍ സനല്‍കുമാര്‍, മകന്‍ സിദ്ധാര്‍ദ്ധ് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക