നഗരത്തിന്റെ തിരക്കും അലച്ചിലും എല്ലാം ഉപേക്ഷിച്ച്‌ ശാന്തവും മനോഹരവുമായ ഒരു സ്ഥലത്ത് താമസം. സ്വന്തമായി ഒരു ബിസിനസ്, എല്ലാതരത്തിലും സമാധാനം, ഇങ്ങനെയൊരു സുഖകരമായ ജീവിതം ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. കൈയില്‍ വേണ്ട പണം ഇല്ലാത്തതിനാലും റിസ്‌ക് എടുക്കാൻ താല്‍പ്പര്യമില്ലാത്തതിനാലും പലരും ഈ ആഗ്രഹം മനസിലൊതുക്കി കഴിയുന്നത്. എന്നാല്‍, ഇനി വിഷമിക്കേണ്ട.

ഈ സ്വപ്നം ഇപ്പോഴും മനസില്‍ കൊണ്ടുനടക്കുന്നവരാണ് നിങ്ങളെങ്കില്‍ എത്രയും വേഗം ഒരുങ്ങിക്കോളൂ.നിങ്ങള്‍ ഭാഗ്യവാനാണ്, കാരണം ലോകത്തിന്റെ പല കോണിലുമുള്ള രാജ്യങ്ങള്‍ നിങ്ങളെപ്പോലുള്ള യുവാക്കളെ തേടുകയാണ്. അതും പണവും മറ്റ് ആനുകൂല്യങ്ങളോടും കൂടി. ഈ സ്ഥലങ്ങളിലേയ്‌ക്ക് മാറിയാല്‍ നിങ്ങള്‍ക്ക് താമസം, ബിസിനസ് എന്നിവയ്‌ക്കുള്ള പണം ആ രാജ്യത്തെ ഭരണകൂടം ഒരുക്കിത്തരും. ഇങ്ങനെയുള്ള അഞ്ച് രാജ്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്നും അവര്‍ നിങ്ങള്‍ക്ക് നല്‍കാൻ പോകുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. തുള്‍സ, ഒക്‌ലഹോമ: അമേരിക്കയിലെ ദക്ഷിണ മദ്ധ്യമേഖലയിലുള്ള ഒരു സംസ്ഥാനമാണ് ഒക്‌ലഹോമ. മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന് അവരുടെ നാട്ടില്‍ ചേക്കേറുന്നവരെ സ്വാഗതം ചെയ്യുന്ന ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നാണിത്. $10,000 ( ഏകദേശം 9 ലക്ഷത്തോളം രൂപ )ആണ് ഇങ്ങനെയെത്തുന്നവര്‍ക്ക് നല്‍കുന്നത്. മാത്രമല്ല, നിങ്ങള്‍ക്ക് ബിസിനസ് ചെയ്യാനുള്ള സ്ഥലവും നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളിലേയ്‌ക്കുള്ള പ്രവേശനവും സൗജന്യമായി നല്‍കും.ഈ സൗകര്യം ലഭിക്കണമെങ്കില്‍, കുറഞ്ഞത് 18 വയസുണ്ടാകണം. രാജ്യത്തിന് പുറത്ത് ജോലി അല്ലെങ്കില്‍ ഒക്‌ലഹോമയ്‌ക്ക് പുറത്ത് സ്വയം തൊഴില്‍ ചെയ്യുന്നവരായിരിക്കണം. ഇങ്ങനെയുള്ളവര്‍ക്ക് 12 മാസത്തിനുള്ളില്‍ ഒക്‌ലഹോമയിലേയ്‌ക്ക് താമസം മാറാവുന്നതാണ്.

2. ആല്‍ബിനൻ, സ്വിറ്റ്സര്‍ലൻഡ്: സ്വിറ്റ്സർലൻഡിലെ വിചിത്രമായ പട്ടണമാണ് ആല്‍ബിനൻ. ഈ പര്‍വത നഗരത്തില്‍ സ്ഥിര താമസം ഇഷ്ടപ്പെടുന്നവര്‍ക്ക് 50,000 പൗണ്ട് (50 ലക്ഷം രൂപ) ആണ് അധികാരികള്‍ വാഗ്‌ദാനം ചെയ്യുന്നത്. മഞ്ഞുമൂടിയ കൊടുമുടികളും മനോഹരമായ താഴ്‌വരകളുമുള്ള ആല്‍ബിനനിലെ മിക്കയിടങ്ങളും ജനവാസമില്ലാതെ ശൂന്യമാണ്. അതിനാല്‍ കൂടുതല്‍ ആളുകളെ ഇവിടേയ്‌ക്ക് എത്തിക്കുവാൻ അധികൃതര്‍ തീരുമാനിച്ചത്.എന്നാല്‍, അമ്ബത് ലക്ഷം മോഹിച്ച്‌ ആല്‍ബിനനിലേക്ക് കുടിയേറുന്നവര്‍ക്ക് ചില നിബന്ധനകള്‍ കൂടി പാലിക്കേണ്ടി വരും.

ആദ്യമായി 45 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമേ ആല്‍ബിനനില്‍ താമസത്തിന് എത്താനായി അപേക്ഷിക്കാൻ കഴിയൂ. കൂടാതെ അവര്‍ പെര്‍മിറ്റ് സി റെസിഡൻ സ്വിസ് പൗരന്മാരായിരിക്കണം. യൂറോപ്യൻ യൂണിയന് കീഴിലുള്ള രാജ്യങ്ങളിലെ പൗരൻമാരോ, അല്ലെങ്കില്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ അഞ്ച് വര്‍ഷം താമസിക്കുകയോ ചെയ്താല്‍ മാത്രമേ പെര്‍മിറ്റ് സി ലഭിക്കൂ. ഇനി മറ്റേതെങ്കിലും രാജ്യത്ത് നിന്നുള്ളവരാണെങ്കില്‍ 10 വര്‍ഷം സ്വിറ്റ്സര്‍ലൻഡില്‍ താമസിക്കണം. ഇനി പെര്‍മിറ്റ് സിയുമായി ആല്‍ബിനനില്‍ വരാൻ തയ്യാറായാല്‍ത്തന്നെ അവിടെ കുറഞ്ഞത് 19 വര്‍ഷമെങ്കിലും താമസിക്കാം എന്ന ഉറപ്പ് നല്‍കുകയും വേണം.

3. ആന്റികിതെറ, ഗ്രീസ്: മനോഹരമായ ഗ്രീക്ക് ദ്വീപായ ആന്റികിതേരയില്‍ ഏകദേശം 20 പേരാണ് താമസിക്കുന്നത്. ഇതിനാല്‍ അവിടത്തെ ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് വേണ്ടിയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെ പണം നല്‍കി അവിടേയ്‌ക്ക് ക്ഷണിക്കുന്നത്. ഈ പദ്ധതിയില്‍ ഭാഗമാകുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. ഇവിടെ താമസിക്കാനെത്തുന്നവര്‍ക്ക് ഭൂമിയും വീടും സൗജന്യമായി നല്‍കും. കൂടാതെ മാസം $565 ( ഏകദേശം 45000 രൂപ )യും പ്രതിമാസ സ്റ്റൈപ്പന്റായി നല്‍കും.

4. ചിലി: സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യമാണ് ചിലി. 18 വയസിന് മുകളിലുള്ള സംരംഭകരെ ഇവര്‍ സ്വാഗതം ചെയ്യുന്നു. ഇതിനായി ഒരു പ്രോഗ്രാമും ഇവര്‍ ഒരുക്കിയിട്ടുണ്ട്. $14,000 ( ഏകദേശം 11 ലക്ഷം രൂപ )യും ഒരു വര്‍ഷത്തെ റസിഡന്റ് വിസയും നല്‍കുന്നു. മാത്രമല്ല, ഇത് വിജയിക്കുകയാണെങ്കില്‍ അടുത്ത ഘട്ടത്തിലേയ്‌ക്ക് വേണ്ടി $30,000 ( ഏകദേശം 24 ലക്ഷം രൂപ ) യും പിന്നീട് $80,00 ( 64 ലക്ഷം രൂപ ) യും നല്‍കുന്നു.

5. പോംഗ, സ്പെയിൻ: സ്പെയിനിലെ വടക്കൻ പര്‍വത പ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമമാണ് പോംഗ. ദമ്ബതികളെയാണ് ഇവര്‍ കൂടുതലായി ആകര്‍ഷിക്കാൻ ശ്രമിക്കുന്നത്. യുവദമ്ബതികള്‍ക്ക് $3,600 ( ഏകദേശം 3 ലക്ഷം രൂപ ) ആണ് നല്‍കുന്നത്. അതോടൊപ്പം ജനിക്കുന്ന ഓരോ കുട്ടിക്കും മൂന്ന് ലക്ഷം രൂപ വീതം നല്‍കുകയും ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക