വിവാഹം എന്നത് രണ്ട് പേര്‍ തമ്മിലുള്ള ഉടമ്ബടി മാത്രമല്ല ഇവിടെ രണ്ട കുടുംബങ്ങളാണ് ഒന്നാകുന്നത്. അതുകൊണ്ട് തന്നെ ദാമ്ബത്യത്തിലെ പ്രതിസന്ധി രണ്ട് കുടുംബങ്ങളേയും ബാധിക്കുന്നു. ജീവിതം തുടങ്ങുമ്ബോള്‍ തന്നെ അത് മികച്ചതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഒരു തരത്തിലും ഒരാള്‍ മറ്റൊരാളെ ഭരിക്കുന്നതിന് അനുവദിക്കുകയും ചെയ്യരുത്. പരസ്പരം മനസ്സിലാക്കി സ്‌നേഹത്തോടെ ജീവിക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. അതില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ വന്നാല്‍ നല്ല രീതിയില്‍ പിരിയുക എന്നത് മാത്രമാണ് ചെയ്യേണ്ടതും.

എന്നാല്‍ ഇന്നത്തെ കാലത്ത് പരസ്ത്രീ ബന്ധം പല പുരുഷന്‍മാരും കൊണ്ട് നടക്കുന്നതാണ്. വിവാഹത്തിന് ശേഷവും ഇത്തരം ബന്ധങ്ങള്‍ കൊണ്ട് നടക്കുന്നത് വിവാഹബന്ധത്തിന്റെ ആയുസ്സ് കുറക്കുന്നു. പരസ്പരം ആകര്‍ഷിക്കുകയും ശ്രദ്ധിക്കുകയും സംസാരിക്കുകയും ചെയ്യാത്തിടത്തോളം കാലം പലപ്പോഴും ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നു. ഇതെല്ലാം തന്നെ പരസ്ത്രീ ബന്ധത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞിന്റെ വരവോടെ: പലപ്പോഴും ഒരു കുഞ്ഞിന്റെ വരവോടെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നു എന്നൊരു വിഭാഗം പറയുന്നുണ്ട്. സ്ത്രീകള്‍ അമ്മയായി കഴിഞ്ഞാല്‍ മുഴുവന്‍ ശ്രദ്ധയും കുഞ്ഞിന് നല്‍കുകയും ഭര്‍ത്താവിനോട് സംസാരിക്കാന്‍ പോലും സമയമില്ലാതായി മാറുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ പലപ്പോഴും പുരുഷന്‍മാര്‍ മറ്റ് സ്ത്രീകളെക്കുറിച്ച്‌ ചിന്തിച്ചേക്കാം എന്നാണ് പലരും പറയുന്നത്. എന്നാല്‍ നല്ലൊരു ശതമാനം പുരുഷന്‍മാരും ഭാര്യയെ മനസ്സിലാക്കി കൂടെ നില്‍ക്കുന്നവര്‍ തന്നെയാണ്.

വ്യത്യസ്ത അഭിപ്രായങ്ങളും ചിന്തകളും: വ്യത്യസ്ത അഭിപ്രായങ്ങളും ചിന്തകളും സൃഷ്ടിക്കുന്ന പ്രശ്‌നം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് ബന്ധം വഷളാവുന്നതിന് കാരണമാകുന്നു. പലപ്പോഴും പരസ്പരം കുറ്റപ്പെടുത്തലുകളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുമ്ബോള്‍ അത് മറ്റ് സ്ത്രീകളിലേക്ക് ഉള്ള പുരുഷന്‍മാരുടെ ആകര്‍ഷത്തെ വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവിന് ഭാര്യയോടുള്ള മതിപ്പ് കുറയുകയും തിരിച്ചും സംഭവിക്കുന്നു. ഇതെല്ലാം ചുരുങ്ങിയ ശതമാനം ആളുകളിലെങ്കിലും പരസ്ത്രീ ബന്ധത്തിന് തുടക്കമിടുന്നു.

വിവാഹ പ്രായം ഒരു ഘടകം: പലപ്പോഴും വിവാഹ പ്രായം ഇത്തരം കാര്യങ്ങളില്‍ ഒരു പ്രധാന ഘടകമാണ്. ചെറുപ്പത്തിലേ ഉള്ള വിവാഹവും ഈ സമയം ഇരുവരിലും ഉണ്ടാവുന്ന പക്വതക്കുറവും പിന്നീട് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഇത് വഴി ബന്ധത്തില്‍ അകല്‍ച്ച വരുകയും അത് പിന്നീട് വിവാഹേതര ബന്ധത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളില്‍ ഒരുമിച്ച്‌ പോവാന്‍ യാതൊരു വിധത്തിലും സാധിക്കുകയില്ല എന്നുണ്ടെങ്കില്‍ വിവാഹമോചനം തന്നെയാണ് പലരും ആഗ്രഹിക്കുന്നതും.

ബന്ധുക്കളുടെ ഇടപെടല്‍: പലപ്പോഴും ഭാര്യവീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും ദാമ്ബത്യ ജീവിതത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതും ഇത്തരം കാര്യങ്ങള്‍ക്ക് തുടക്കമിടുന്നു. കാരണം ഈ അവസ്ഥയില്‍ നിങ്ങളില്‍ പലരും വിവാഹമേ വേണ്ട എന്ന ചിന്തയിലേക്ക് വരെ എത്തുന്നു. ചില പുരുഷന്‍മാര്‍ ഈ സാഹചര്യത്തില്‍ മറ്റ് ചില ബന്ധങ്ങള്‍ക്ക് തുടക്കമിടുന്നു. ഇത് പിന്നീട് കുടുംബ ജീവിതം താറുമാറാക്കുന്നു. ബന്ധുക്കളെ ഒരു നിശ്ചിത അകലത്തില്‍ വേണം എപ്പോഴും നിര്‍ത്തുന്നതിന്.

പരസ്പരം വിശ്വാസം നഷ്ടപ്പെടുന്നത്: ഒരു ബന്ധത്തില്‍ അത്യാവശ്യം വേണ്ടത് എപ്പോഴും പരസ്പര വിശ്വാസം തന്നെയാണ്. അത് നഷ്ടപ്പെടുമ്ബോള്‍ പിന്നീട് ഒരുമിച്ച്‌ ജീവിക്കുക എന്നത് വളരെ ദുസ്സഹമായിരിക്കും. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പുരുഷന്‍മാര്‍ കണ്ടെത്തുന്ന ഒരു വഴിയായിരിക്കും മറ്റൊരു ബന്ധം തുടരുക എന്നത്. ഇത് ഭാര്യ അറിയാതെ മുന്നോട്ട് കൊണ്ട് പോവുന്നത് തന്നെയാണ് കുടുംബത്തില്‍ പ്രതിസന്ധികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇന്നത്തെ കാലത്ത് പുരുഷന്‍മാരിലും സ്ത്രീകളും ഇതേ മാറ്റങ്ങള്‍ കണ്ട് വരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക