20 വർഷത്തിലേറെയായി തമിഴ് സിനിമയിലെ മുൻനിര നായികമാരാണ് തൃഷയും നയൻതാരയും. കഴിഞ്ഞ വർഷം വരെ ഇരുവരും അവിവാഹിതരായിരുന്നു. കഴിഞ്ഞ വർഷമാണ് നയൻതാര തന്റെ ദീർഘകാല കാമുകൻ വിഘ്നേഷ് ശിവനെ വിവാഹം കഴിച്ചത്. ഇതുമൂലം തമിഴ് സിനിമയിൽ അവിവാഹിതയായ ഏക സീനിയർ നടിയാണ് തൃഷ. പ്രായം 40-നോട് അടുക്കുന്നുവെങ്കിലും തൃഷയുടെ സൗന്ദര്യത്തിനു ഒരു കുറവും വന്നിട്ടില്ല. പൊന്നിയിൻ സെൽവൻ 2, വിജയുടെ ലിയോ തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് നടി തൃഷക്ക് ഇപ്പോൾ ഉള്ളത്.

എന്നാൽ എന്തുകൊണ്ട് അവർ വിവാഹം കഴിക്കുന്നില്ല എന്നാണ് താരത്തോട് ഉയരുന്ന ചോദ്യം. തൃഷയും ഇതേക്കുറിച്ച് തുറന്ന് പ്രതികരിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് തൃഷ വിവാഹിതയാകാൻ വിസമ്മതിക്കുന്നതിന്റെ പുതിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്, വിവാദ മാധ്യമപ്രവർത്തകനും സിനിമാ നടിമാരുടെ സ്വകാര്യ കാര്യങ്ങൾ യൂട്യൂബിൽ സംസാരിക്കുന്ന നടനുമായ ബെയിൽവാൻ രംഗനാഥൻ ആണ് ഇക്കാര്യങ്ങൾ വിളിച്ചുപറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതനുസരിച്ച് നടി തൃഷ വിവാഹിതയാകാതിരിക്കാനും ഒറ്റയ്ക്ക് ജീവിക്കാനും കാരണം നടന്മാരായ സിമ്പുവും റാണ ദുഗ്ഗബട്ടിയുമാണെന്ന് ബെയിൽവാൻ പറഞ്ഞു. ഇരുവരും പ്രണയിച്ച് ചതിച്ചതിനാലാണ് തൃഷയ്ക്ക് വിവാഹത്തിൽ വിശ്വാസം നഷ്ടപ്പെട്ടതെന്നും അതിനാലാണ് 40 വയസ്സായിട്ടും തൃഷ ഇങ്ങനെ ജീവിക്കുന്നതെന്നും ബെയിൽവാൻ വെളിപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക