തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന നിലയിൽ തന്റെ കരിയറിന്റെ ഉന്നതിയിലാണ് നയൻതാര. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ആരാധകരുള്ള നയൻസ് ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളിലെ ഡിമാൻഡുള്ള നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് വാണിജ്യ വിജയം ഉറപ്പ് നൽകുന്ന നടി, തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്നിങ്ങനെ നയൻതാര തന്റെ കരിയറിൽ ഇതിനകം തന്നെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2003ൽ തുടങ്ങിയ അഭിനയജീവിതം 2022ൽ എത്തുമ്പോൾ നയൻതാരയുടെ കരിയറിനും ജീവിതത്തിലും ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

ജൂൺ മാസത്തിലായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. മഹാബലിപുരത്ത് നടന്ന വിവാഹച്ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സൂപ്പർസ്റ്റാർ രജനീകാന്തും ഷാരൂഖ് ഖാനും പങ്കെടുത്തു. നയൻതാര നായികയായ നാനും റൗഡി താൻ, കതുവാകുല ഉദയ് കാതൽ എന്നീ ചിത്രങ്ങളുടെ സംവിധായകൻ വിഘ്നേഷ് ശിവനാണ്. 2017ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്‌നേഷും പ്രണയത്തിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ നാനും റൗഡി താൻ എന്ന സിനിമയിൽ അഭിനയിച്ച നടൻ രാഹുൽ താത്തയാണ് ഇരുവരും പ്രണയത്തിലാകുന്നതിനെക്കുറിച്ച് പറയുന്നത്. വിഘ്‌നേഷും നയൻസും പ്രണയത്തിലാകാൻ പ്രധാന കാരണം താനാണെന്നും അദ്ദേഹം പറയുന്നു. വിഘ്നേഷിനെ സെറ്റിൽ വിക്കി എന്നാണ് നയൻതാര വിളിച്ചിരുന്നത്. ഒരിക്കൽ ഞാൻ വിഘനേഷിനോട് പറഞ്ഞു, നീ പ്രഭുദേവയെ പോലെയാണെന്ന്. ‘ഇക്കാര്യം ഞാൻ നയൻതാരയോട് നേരിട്ട് പറഞ്ഞു. മാഡം വിക്കിയെ കാണുമ്പോൾ എന്തിനാണ് പ്രഭുദേവയെ കുറിച്ച് ചിന്തിക്കുന്നത്,’ രാഹുൽ താത്ത ചിരിച്ചു കൊണ്ട് പറഞ്ഞു. അതിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

നയൻതാരയുടെ മുൻ കാമുകനായിരുന്നു പ്രഭുദേവ. 2009ൽ വിൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻസും പ്രഭുദേവയും പ്രണയത്തിലായത്. എന്നാൽ മൂന്നര വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. നയൻസിനെ പ്രണയിക്കുമ്പോൾ പ്രഭുദേവ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു. പൂർണ്ണമായും തകർന്ന നയൻതാര കുറച്ചുകാലം മാറി നിന്നു
നയൻതാരയ്‌ക്കെതിരെ പ്രഭുദേവയുടെ ഭാര്യ റംലത്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ റംലത്തുമായുള്ള വിവാഹം പ്രഭുദേവ ഒഴിവാക്കിയിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ നയൻസും പ്രഭുദേവയും വേർപിരിഞ്ഞു. തകർന്നു പോയ നയൻതാര കുറച്ചു നാളായി പ്രേക്ഷകരിൽ നിന്ന് മാറി നിന്നു. ഒടുവിൽ 2013ൽ ആറ്റ്‌ലി സംവിധാനം ചെയ്ത രാജ റാണിയിലൂടെ നയൻതാര വലിയ തിരിച്ചുവരവ് നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക