തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടത്താനുള്ള ചര്‍ച്ച നടന്ന വാട്‌സ്‌ആപ് ചാറ്റുകള്‍ ചോര്‍ന്നതില്‍ യൂത്ത് കോണ്‍ഗ്രസ് അന്വേഷണം ആരംഭിച്ചു. ചാറ്റുകള്‍ പുറത്തായി ചര്‍ച്ചയായതിന് പിന്നാലെ വാട്‌സ്‌ആപ് ഗ്രൂപ്പിലെ ചര്‍ച്ചകളും യൂത്ത് കോണ്‍ഗ്രസ് നിയന്ത്രിച്ചു. അഡ്മിന് മാത്രം സന്ദേശം അയക്കാവുന്ന രീതിയിലാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഗ്രൂപ്പ്.

പ്രതിഷേധം നടന്നത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്ബില്‍ പറഞ്ഞത്. ഈ വാദത്തെ തള്ളുന്നതാണ് പുറത്തായ വാട്‌സ്‌ആപ് ചാറ്റ. പൊലീസ് നടപടിയെ സംഘടന ഭയപ്പെടുന്നില്ലെങ്കില്‍ ഔദ്യോഗിക ഗ്രൂപ്പിലെ ചര്‍ച്ച പുറത്തായതിനെ ഗൗരവത്തിലെടുക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെ തുടര്‍ന്നാണ് വാട്‌സ്‌ആപ് ഗ്രൂപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഗ്രൂപ്പ് അഡ്മിനുകളായ ഷാഫി പറമ്ബിലിനും ജനറല്‍ സെക്രട്ടറി ജോബിന്‍ ജോസഫിനും മാത്രമേ നിലവില്‍ സന്ദേശമയക്കാനാവൂ. സംസ്ഥാന നേതൃതലത്തിലെ ഗ്രൂപ്പ് പോരാണ് ചാറ്റ് പുറത്തായതിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്.

അതിനിടെ പാലക്കാട് നടന്ന സംസ്ഥാന ക്യാമ്ബിനെ ചൊല്ലിയുണ്ടായ പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സുര്‍ഭി ദ്വിവേദി തലസ്ഥാനത്ത് എത്തി. മോശം പെരുമാറ്റത്തിന് സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ശംഭു പാല്‍ക്കുളങ്ങര അപമാനിച്ചതായി ആരോപമണമുയര്‍ന്ന വനിതാ നേതാവില്‍ നിന്നടക്കം വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക