ചാരുംമൂട്: നിയന്ത്രണംവിട്ട ബൈക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.നൂറനാട് പാലമേല്‍ ആദിക്കാട്ടുകുളങ്ങര പണിക്കരയ്യത്ത് ശാഹുല്‍ ഹമീദിന്റെ മകന്‍ ഇര്‍ഫാന്‍ (17) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെ പള്ളിമുക്ക്-ആനയടി റോഡില്‍ പണയില്‍ വച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ഇര്‍ഫാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക