സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ എം എല്‍ എ ഹോസ്റ്റല്‍ നവീകരിക്കാനും പുതിയ ഫ്ളാറ്റുകള്‍ പണിയാനും നടപടി തുടങ്ങി. പമ്ബ ബ്ലോക്കിലാണ്പുതിയ ഫ്ളാറ്റുകള്‍ വരുന്നത്. ഇതിന്റെ ഭാഗമായി പമ്ബയില്‍ താമസിച്ചിരുന്ന എം എല്‍ എ മാര്‍ക്കായി 20000 രൂപ ചെലവില്‍ കരമനയില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്ക് എടുത്തു. അമിനിറ്റീസിനെയും വാച്ചാ ആന്‍ഡ് വാര്‍ഡന്മാരെയും അവിടെ നിയോഗിച്ചു കഴിഞ്ഞു.

മുന്‍ മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ ഇനി മുതല്‍ അവിടെയാണ് താമസം. വടക്കോട്ട് ഉള്ള ചില പ്രതിപക്ഷ എംഎല്‍ എ മാരാണ് സജി ചെറിയാന്റെ അയല്‍ വാസികള്‍. നിലവില്‍ എഴു ഫ്ളാറ്റുകളാണ് കരമന പത്മ കോംപ്‌ളക്സില്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. നിയമസഭാ മന്ദിരത്തിന് അടുത്ത് ഫ്‌ളാറ്റുകള്‍ കിട്ടാത്തതുകൊണ്ടാണ് കരമനയില്‍ ഫ്‌ളാറ്റ് എടുക്കേണ്ടി വന്നതെന്നാണ് എം.എല്‍ എ മാരെ അറിയിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃക്കാക്കര എം എല്‍ എ അസൗകര്യം അറിയിച്ചതിനാല്‍ എം എല്‍ എ ഹോസ്റ്റലില്‍ തന്നെ ഫ്ളാറ്റ് അനുവദിക്കും. മറ്റു ചില എം എല്‍ എ മാരും ദൂരം ചൂണ്ടിക്കാട്ടി ഫ്ളാറ്റ് വേണ്ട എന്ന നിലപാട് എടുത്തു. അവര്‍ക്കടക്കം നിള ബ്ളോക്കിന്റെ മുകളിലെ പുതിയ ഫ്ളാറ്റില്‍ താമസം ഒരുക്കി. എ സി സൗകര്യവും അനുവദിച്ചു.മറ്റു ഫ്ളാറ്റുകളിലും എസി വെയക്കാന്‍ നടപടി തുടങ്ങിയതായാണ് വിവരം. നേരത്ത സ്വന്തം നിലയ്ക്ക് ചില എം എല്‍ എ മാര്‍ എ സി വെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് എംഎ‍ല്‍എമാര്‍ക്കുള്ള പുതിയ ഹോസ്റ്റല്‍ കോംപ്ലക്സ് നിര്‍മ്മാണത്തിന് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. പാളയത്ത് പതിമൂന്ന് നിലകളുള്ള മന്ദിരത്തിന്റെ നിര്‍മ്മാണത്തിനാണ് വ്യോമയാന വിഭാഗത്തിന്റെ ക്ലിയറന്‍സ് ലഭിച്ചത്. അന്‍പതു വര്‍ഷത്തിലേറെ പഴക്കമുള്ള എംഎ‍ല്‍എ ഹോസ്റ്റലിലെ പമ്ബ ബ്ലോക്കില്‍ അസൗകര്യങ്ങള്‍ ഏറെയാണ് എന്നാണ് എം എല്‍ എ മാര്‍ പറയുന്നത്.

ഇടുങ്ങിയതും പഴക്കവുമുള്ളതുമായ മുറികളിലെ താമസം ബുദ്ധിമുട്ടാണ്. പമ്ബ ബ്ലോക്ക് നവീകരിക്കുകയോ പൊളിച്ച്‌ പുതിയത് പണിയുകയോ ചെയ്യുക എന്ന രണ്ട് നിര്‍ദ്ദേശങ്ങളാണ് നിയമസഭാ സെക്രട്ടറിയേറ്റിന് മുന്നില്‍ വന്നത്. പുതിയ പണിയുന്നതാണ് ഗുണകരമെന്ന് വിലയിരുത്തലിലാണ് പതിമൂന്ന് നിലയുള്ള ഫ്ലാറ്റ് സമുച്ചയമെന്ന ആശയം വന്നത്. വിമാനങ്ങള്‍ പറക്കുന്ന തന്ത്രപ്രധാനമേഖയലില്‍ ഉയര്‍ന്ന് കെട്ടിടത്തിന് വ്യോമയാനവിഭാഗത്തിന്റെ ക്ലിയറന്‍സ് ആദ്യം ലഭിച്ചിരുന്നില്ല. പിന്നീട് പതുക്കി സമര്‍പ്പിച്ച രൂപരേഖയക്ക് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കുകയായിരന്നു. താഴെ രണ്ടു നില വാഹനപാര്‍ക്കിങ്ങും പതിനൊന്ന് നില ഫ്ലാറ്റുകളും ഉള്‍പ്പടെയാണ് 13 നിലകള്‍ ആണ് പണിയുന്നത്. 65 ഫ്ലാറ്റുകളാണ് പുതിയ മന്ദിരത്തില്‍ ഉണ്ടാവുക.

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാലിനു വേണ്ടി നിയമസഭയില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ മറുപടി നല്കിയത് ഈ നിയമസഭാ സമ്മേളത്തിലാണ്.. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32, 291 കോടിയാണെന്ന് കെ. രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. 2010 നു ശേഷം അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ കടബാധ്യത 100 % വര്‍ധിച്ചു.
സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. നികുതി പിരിവ് കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഈ സഭാ സമ്മേളനത്തില്‍ തന്നെ സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമായിട്ടും എം എല്‍ എ ഹോസ്റ്റലിന് വേണ്ടി കോടികള്‍ ചെലവിടാന്‍ പോകുന്നത് ശരിയാണോ എന്ന ചോദ്യം ചില വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം മുടങ്ങുന്ന വിധത്തില്‍ സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്കെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തോട് കടമായി ചോദിച്ച രൂപ ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. ശമ്ബളം 10 ശതമാനം മാറ്റിവെക്കണമെന്ന നിര്‍ദ്ദേശം ധന വകുപ്പിനു മുന്നിലുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും എന്നാല്‍ അങ്ങനെയൊരു കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്ബളം നല്‍കിയത്. 25 ലക്ഷത്തില്‍ അധികം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഈ സാമ്ബത്തിക വര്‍ഷം ഒന്നിലധികം തവണ കടമെടുക്കാനുള്ള അപേക്ഷ നല്‍കിയെങ്കിലും കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. പലപ്പോഴായി 4000 കോടി രൂപ റിസര്‍വ് ബാങ്ക് ഷെഡ്യൂള്‍ ചെയ്തെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ല. മുന്‍ വര്‍ഷങ്ങളിലെ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇക്കാര്യത്തില്‍ കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുായിരുന്നു. . ഇതിനു മറുപടി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക