കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വേണ്ടി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ വഴിപാട്. ഉത്രം നക്ഷത്രക്കാരനായ സ്റ്റാലിന് വേണ്ടി മൃത്യുഞ്ജയ ഹോമവും ക്ഷീരധാരയുമാണ് ക്ഷേത്രത്തില്‍ നടത്തിയത്. ഡിഎംകെ കോട്ടയം ജില്ലാ സെക്രട്ടറിയായ കോട്ടയം ഗോപകുമാറാണ് വഴിപാടുകള്‍ നടത്തിയത്.

കോവിഡ് ബാധിതനായ വിവരം സ്റ്റാലിന്‍ തന്നെയാണ് ജനങ്ങളെ അറിയിച്ചത്, ക്ഷീണം അനുഭവപ്പെട്ടെന്നും പരിശോധനയില്‍ കൊവിഡ് പോസിറ്റീവായെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിക്കുകയും ചെയ്തു. സ്റ്റാലിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനാണ് ഡിഎംകെ കോട്ടയം ജില്ലാ സെക്രട്ടറി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക