സംസ്ഥാന‌ത്തെ തിയറ്ററുകളില്‍ ആറുമാസത്തിനിടയില്‍ റിലീസ് ചെയ്ത എഴുപത്തിയാറ് മലയാള സിനിമയില്‍ എഴുപതും സമ്പൂര്‍ണ പരാജയമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഒ.ടി.ടിയില്‍നിന്ന് പ്രേക്ഷകനെ തിയറ്ററുകളിലെത്തിക്കാന്‍ പാകത്തിലുള്ള സിനിമകള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത് മനോരമ ന്യൂസിനോട് പറഞ്ഞു. നാളെ സിനിമ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ ഫിലിം ചേംബര്‍ വിളിച്ച സംയുക്ത യോഗത്തിന് മുന്നോടിയായാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പ്രതികരണം.

ഇതരഭാഷ ബിഗ് ബജറ്റ് സിനിമകള്‍ കാശ് വാരുമ്പോള്‍ മലയാള സിനിമ കാണാന്‍ തിയറ്ററുകളില്‍ ആളില്ലെന്നതിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തിയാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ സിനിമയിലെ സാമ്പത്തിക പ്രതിസന്ധിെയകുറിച്ച് സംസാരിക്കുന്നത് . ‍‍കഴിഞ്ഞ ജൂണ്‍ 30വരെയുള്ള ആറുമാസ കാലയളവില്‍ റിലീസ് ചെയ്ത എഴുപത്തിയാറ് മലയാള ചിത്രങ്ങളില്‍ വിജയിച്ചത് കേവലം ആറെണ്ണം മാത്രമാണ്. അമ്പതുശതമാനം നിര്‍മാതാക്കള്‍ക്കും തിരിച്ചുവരാന്‍ കഴിയാത്ത തരത്തിലാണ് ധനനഷ്ടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസവേതനക്കാര്‍ ഒഴികെയുള്ളവരെല്ലാം പ്രതിഫലം കൂട്ടിയെന്നും അമിതമായി പ്രതിഫലം കൂട്ടിയവര്‍ സിനിമയ്ക്ക് പ്രയോജനമില്ലാത്തവരായി മാറിയാല്‍ തഴയപ്പെടുമെന്നും നിര്‍മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.‌ കേവലം ആറ് മലയാള ചിത്രം മാത്രം തിയറ്ററില്‍ വിജയിച്ച ആറുമാസ കാലയളവില്‍ ഒടിടിയിലേക്ക് പോയ ഭൂരിപക്ഷം സിനിമകളും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയെന്ന യാഥാര്‍ഥ്യവും സിനിമാമേഖല ഉള്‍ക്കൊള്ളുന്നുണ്ട്. ഇതിനിടെ വൈദ്യുതി ഫിക്സഡ് ചാര്‍ജിലടക്കമുണ്ടായ വര്‍ധന തിയറ്ററുകളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ടുപോകാമെന്നത് ചര്‍ച്ചചെയ്യാനാണ് നാളെ ഫിലിം ചേംബറിന്റെ അധ്യക്ഷതയില്‍ സിനിമാസംഘടനകള്‍ യോഗം ചേരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക