മാത്യു കുഴല്‍നാടന്‍റെ അവകാശലംഘന നോട്ടീസിൽ സ്പീക്കര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി. മെന്‍റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന അവകാശലംഘന നോട്ടീസിലാണ് നടപടി. മുഖ്യമന്ത്രിയുടെ മകൾ വീണ പിഡബ്ല്യൂസി ഡയറക്ടർ ജയിക് ബാല കുമാറിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു കുഴൽ നാടന്റെ പരാമർശം. എന്നാൽ എംഎൽഎയുടെ വാദം പച്ചക്കള്ളം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക