നഖങ്ങള്‍ വെട്ടി സുന്ദരമാക്കി കൊണ്ടു നടക്കണമെന്ന് ആ​ഗ്രഹിക്കാത്തവരില്ല. എന്നാല്‍, നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. നഖങ്ങള്‍ ആരോ​ഗ്യത്തോടെ വളര്‍ത്ത് വൃത്തിയായി വെട്ടിയൊതുക്കി നന്നായി പോളീഷ് ചെയ്ത് പരിപാലിക്കാന്‍ കുറച്ച്‌ കാര്യങ്ങള്‍‌ മാത്രം ശ്രദ്ധിച്ചാല്‍ മതി. നഖങ്ങളുടെ ആരോ​ഗ്യം വളരെ പ്രധാനപ്പെട്ടാണ്.

നഖങ്ങളുടെ ആരോ​ഗ്യവും വളരെ പ്രധാനപ്പെട്ടാണ്. നഖങ്ങളുടെ കരുത്ത് നഷ്ടപ്പെടുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. ദൈനംദിന ജീവിതത്തില്‍ അശ്രദ്ധമായി ചെയ്യുന്ന ചെറിയ ചില കാര്യങ്ങള്‍ പോലും നഖങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകാന്‍ കാരണമാകും. അല്ലെങ്കില്‍ നഖങ്ങളുടെ ബലം കുറയാനും കാരണമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഖങ്ങള്‍ തുടര്‍ച്ചയായി പൊട്ടുന്നത് കരള്‍ രോഗം, വൃക്ക രോഗം, എല്ലുകളുടെ ബല ക്ഷയം എന്നിവയെ സൂചിപ്പിക്കുന്നു. വരണ്ടതും പൊട്ടിയതുമായ നഖങ്ങള്‍ കാല്‍സ്യത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. ഭക്ഷണത്തില്‍ ആവശ്യത്തിന് ഒമേഗ -3 ഇല്ലെങ്കില്‍ ഇത് നഖങ്ങളില്‍ വിള്ളലുകള്‍ക്ക് കാരണമാകും.

നഖത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാനമായ ചില വിറ്റാമിനുകളും ധാതുക്കളും ഏതൊക്കെയാണെന്ന് എസ്തെറ്റിക് ക്ലിനിക്കിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റായ ഡോ റിങ്കി കപൂര്‍ പറയുന്നു. ബയോട്ടിന്‍ അല്ലെങ്കില്‍ ബി 7 നഖത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമാണ്. ഇത് പൊട്ടല്‍ തടയുകയും വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു, പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, അവോക്കാഡോ, മധുരക്കിഴങ്ങ്, നട്സ് എന്നിവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.

മത്സ്യ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നഖങ്ങള്‍ക്ക് ബലം നല്‍കുന്നു. വാല്‍നട്ട്, സോയ, മുട്ട എന്നിവയിലും ഇത് അടങ്ങിയിട്ടുണ്ട്. നഖങ്ങളുടെ ആരോ​ഗ്യത്തിന് വേണ്ട മറ്റൊരു പോഷകമാണ് വിറ്റാമിന്‍ എ. കാരറ്റ്, ചീര എന്നിവ ധാരാളമായി കഴിക്കുക.

വിറ്റാമിന്‍ ബി 12, ബി 9 എന്നിവയുടെ കുറവ് നഖങ്ങള്‍ നീലയായി മാറുന്നതിനും വരകള്‍ വരുന്നതിനും കാരണമാകുന്നു. സിട്രസ് പഴങ്ങള്‍, കടുംപച്ച പച്ചക്കറികള്‍, പയര്‍, കടല, ബീന്‍സ്, പരിപ്പ്, ധാന്യങ്ങള്‍ എന്നിവ കഴിക്കുക.

ഇരുമ്ബ് നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും നഖങ്ങളില്‍ വരകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇരുമ്ബിന്റെ അഭാവത്തെ ചെറുക്കുന്നതിന് ഇരുണ്ട പച്ച ഇലക്കറികള്‍, ബീഫ്, ചിക്കന്‍, മുട്ട, പച്ചക്കറികള്‍, നിലക്കടല, ബീന്‍സ്, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക