കൂട്ടുകാരന്റെ കയ്യിൽ നിന്ന് കടം വാങ്ങിയ 50 രൂപയ്ക്ക് ലോട്ടറി എടുത്തു എന്നറിഞ്ഞാൽ കേൾക്കുന്ന ആരും ഒന്ന് നെറ്റി ചുളിക്കും. പക്ഷേ ഭാഗ്യം തുണച്ചതോടെ ആ ടിക്കറ്റിന് ഒരു കോടി രൂപയാണ് അടിച്ചത്. കോഴിക്കോട് വെള്ളികുളങ്ങരയിലെ കെട്ടിട നിർമാണ തൊഴിലാളിയായ ദിവാകരനാണ് ആ ഭാഗ്യവാൻ. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ തോട്ടക്കണ്ടി താഴക്കുനി ചന്ദ്രന്റെ കൈയിൽ നിന്നാണ് 50 രൂപ കടം വാങ്ങിയത്.

ഇതാദ്യമായല്ല ദിവാകരനെ തേടി ഭാഗ്യം എത്തുന്നത്. രണ്ടാഴ്ച മുൻപ് വടകരയിൽ നിന്ന് എടുത്ത രണ്ട് ടിക്കറ്റിന് ദിവാകരന് അയ്യായിരം രൂപ വീതം സമ്മാനം ലഭിച്ചിരുന്നു. അതിൽ 1000 രൂപയ്ക്ക് ടിക്കറ്റ് എടുത്തു. അതിൽ ആയിരം രൂപ സമ്മാനം വീണ്ടും ലഭിച്ചു. ഭാഗ്യം ഒപ്പമുണ്ടെന്ന സുഹൃത്തുക്കളുടെ പറച്ചിൽ കേട്ടതോടെ എന്നാൽ ഒന്നുകൂടി പരീക്ഷിക്കാമെന്ന് ദിവാകരൻ കരുതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച നറുക്കെടുപ്പ് നടന്ന ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റാണ് ദിവാകരൻ എടുത്തത്. അടിച്ചതോടെ ഭാഗ്യം തനിക്കൊപ്പം തന്നെയെന്ന് എന്തായാലും ഇതോടെ ദിവാകരനും ഉറപ്പിച്ചു. സമ്മാനത്തുക കൊണ്ട് കടം വീട്ടണമെന്നാണ് ദിവാകരന്റെ ആഗ്രഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക