സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാവാന്‍ അധിക സമയം ഒന്നും വേണ്ട. കാണികളെ അത്ഭുതപ്പെടുത്തുന്നതും സന്തോഷപ്പെടുത്തുന്നതുമായ എന്തും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ ഒരു വിഡിയോക്കു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ചാണക വരളിയുണ്ടാക്കുന്നതിനായി ഭിത്തിയിലേക്ക് ഉന്നം തെറ്റാതെ എറിയുന്ന ഒരു സ്ത്രീയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.

ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണ്‍ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയാണ് വൈറലായിരിക്കുന്നത്. ‘ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം ഇവളെ തിരയുന്നു.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വരി തെറ്റാതെ കൃത്യമായാണ് സ്ത്രീ ചാണകം എറിയുന്നത്. ട്വിറ്ററിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ വൈറലാകുകയയായിരുന്നു. വിഡിയോക്കു താഴെ ഹൃദ്യമായ കമന്റുകളും എത്തി. ‘ഇവരുടെ കഴിവ് കാണാതെ പോകരുത്, ഗംഭീരം എന്നിങ്ങനെയാണ് പലരും കമന്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക