CinemaEntertainmentGalleryKerala

കണ്ടാൽ തൊഴുതുപോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ്; വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്: ഇവിടെ കാണാം.

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗുരുവായൂര്‍ അമ്ബലനടയില്‍ വന്‍ വിജയമാണ് ബോക്സോഫീസില്‍ നേടുന്നത്. ചിരിപ്പൂരം തീര്‍ത്താണ് പൃഥ്വിരാജിന്റെയും ബേസിലിന്റെയും ചിത്രം ഹിറ്റിലേക്ക് കുതിക്കുന്നത്. ചിത്രം ഇതിനകം ബോക്സോഫീസില്‍ 50 കോടി നേടിയെന്നാണ് ഔദ്യോഗിക വിവരം.

ad 1

ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങള്‍ ഗുരുവായൂര്‍ അമ്ബലത്തില്‍ നടക്കുന്നതായാണ് സിനിമയില്‍ കാണിക്കുന്നത്. എന്നാല്‍ കളമശ്ശേരിയില്‍ ഇട്ട സെറ്റിലാണ് ഈ രംഗങ്ങള്‍ എടുത്തത്. നാലു കോടിയോളം മുടക്കിയാണ് ഗുരുവായൂര്‍ അമ്ബലത്തിന്‍റെ സെറ്റ് തീര്‍ത്തത്. ഇപ്പോള്‍ സെറ്റ് നിര്‍മ്മാണത്തിന്‍റെ രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.കണ്ടാല്‍ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ് എന്ന തലക്കെട്ടോടെയാണ് സെറ്റ് നിര്‍മ്മാണ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ്! #GAN #GuruvayoorambalaNadayil #KalakkanamEeKalyanam

Posted by Prithviraj Sukumaran on Thursday, May 23, 2024

സുനില്‍ കുമാറാണ് ചിത്രത്തിന്‍റെ ആര്‍ട് ഡയറക്ടര്‍. നാല് കോടിയോളമാണ് ഇതിനായി ചിലവാക്കിയത് എന്ന് നേരത്തെ അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഗുരുവായൂര്‍ അമ്ബലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിപിന്‍ ദാസാണ് സംവിധാനം. ഗുരുവായൂര്‍ അമ്ബലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിട്ടാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. രസകരമായ നിരവധി തമാശ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നതാണ് ആകര്‍ഷണമായിരിക്കുന്നത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button