തൃശൂര്‍: രാത്രി കാലങ്ങളില്‍ ഇറങ്ങി പൂട്ടി കിടക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും, വീടുകളും കുത്തി തുറന്ന് കവര്‍ച്ച ചെയ്യുന്ന മൂവര്‍ സംഘം ഒടുവില്‍ പൊലീസിന്റെ പിടിയില്‍. നിരവധി മോഷണ കേസുകളിലെ പ്രതികളായ കോഴിക്കോട് വെളിമാടുകുന്ന് സ്വദേശി ആരിഫ് (37), തൃശൂര്‍ പെരിഞ്ഞനം സ്വദേശി കിങ്ങിണി എന്നറിയപ്പെടുന്ന വിജീഷ് (32), എറണാകുളം പറവൂര്‍ നീണ്ടൂര്‍ സ്വദേശിയായ കൊണ്ടോളിപറമ്ബില്‍ അരുണ്‍കുമാര്‍ (35) എന്നിവരാണ് പിടിയിലായത്.

ജൂണ്‍ ഒന്നിന് പുലര്‍ച്ചെ തൃശൂര്‍ പറവട്ടാനിയിലുള്ള കുക്കൂസ് ട്രേഡേഴ്സ് എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു നിരവധി സാധനങ്ങളും പണവും, കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പത്ത് മണിക്കൂറിനുള്ളില്‍ മോഷ്ടാക്കളായ മൂവര്‍ സംഘം അറസ്റ്റിലായത്. ഒരു പുതിയ വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളാണ് മോഷണം പോയത് എന്ന് പൊലീസ് അന്വേഷണത്തില്‍ മനസിലാക്കി. പിന്നാല നഗരത്തിന്റെ ചുറ്റുവട്ടത്തില്‍ പുതിയ വാടക വീടെടുത്തിട്ടുള്ള ആളുകളെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് അന്തര്‍ സംസ്ഥാന മോഷണസംഘം വലയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
courtsey: samakalika malayalam

അവണൂര്‍ പരിസരങ്ങളിലെ വാടകക്കാരെ കുറിച്ച്‌ അന്വേഷിച്ചതില്‍ അറസ്റ്റിലായ പ്രതികളിലൊരാളായ അരുണ്‍ അവണൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നും, നാല് ദിവസം മുന്‍പ് വാടക വീടിന്റെ ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പുതിയ വാടക വീട്ടിലേക്ക് താമസം മാറിയിട്ടുണ്ടെന്നും സൂചന ലഭിച്ചു. പുതിയ വാടക വീട്ടിലേക്ക് മാറുമ്ബോള്‍ പുതിയ വീട്ടുപകരണങ്ങളും, മറ്റും ആവശ്യമുണ്ടായിരിക്കുമെന്ന രീതിയിലേക്ക് അന്വേഷണം നടത്തുകയായിരുന്നു. പിന്നീട് മണലാര്‍ക്കാവ് അമ്ബല പരിസരത്ത് പുതിയൊരു വാടക വീട്ടുകാര്‍ വന്നിട്ടുണ്ടെന്ന വിവരം ലഭിക്കുകയും തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മോഷണ മുതലായ സാധനങ്ങളും, കൂടുതല്‍ പരിശോധനയില്‍ വില്‍പ്പനയ്ക്കായി വച്ച കഞ്ചാവും വീട്ടില്‍ നിന്നു കണ്ടെടുത്തു.

അറസ്റ്റിലായ പ്രതികള്‍ തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ നിരവധി ക്ഷേത്ര കവര്‍ച്ച, കഞ്ചാവ്, പിടിച്ചുപറി, ബൈക്ക് മോഷണം, എന്നീ കേസുകളിലും ഉള്‍പ്പെട്ടവരാണ്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക