ആലപ്പുഴ: തിരുവനന്തപുരത്ത് ഇന്നലെ രാത്രി എകെജി സെന്‍ററിനുനേരെ ബോംബേറുണ്ടായതിനു പിന്നാലെ ആലപ്പുഴയിലും ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ആലപ്പുഴ നഗരത്തിലെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു. സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. രാ​ത്രി 11.25 ഓ​ടെ​യാ​ണ് എകെജി സെന്‍ററില്‍ ബോംബേറുണ്ടായത്.

എ​കെ​ജി സെ​ന്‍റ​റി​ലെ ഹാ​ളിലേ​ക്കു​ള്ള ഗേ​റ്റി​ന് സ​മീ​പ​ത്തെ ക​രി​ങ്ക​ല്‍ ഭി​ത്തി​യി​ലാ​ണ് സ്ഫോ​ട​ക​വ​സ്തു പ​തി​ച്ച​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ എ​ത്തി​യ യു​വാ​വ് കൈ​യി​ലു​ണ്ടാ​യി​രു​ന്നു സ്ഫോ​ട​ക​വ​സ്തു എ​റി​യു​ക​യാ​യി​രു​ന്നു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഇ.​പി. ജ​യ​രാ​ജ​ന​ട​ക്ക​മു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ സ്ഥ​ല​ത്തെ​ത്തുണ്ട്. ഭീ​ക​ര​മാ​യ ബോം​ബ് ആ​ക്ര​മ​ണ മാ​ണ് ഉണ്ടാ​യ​തെ​ന്ന് ഇ. ​പി ജ​യ​രാ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്രതികരി​ച്ചു. കോ​ണ്‍​ഗ്ര​സ് ആ​ക്ര​മ​ങ്ങ​ളു​ടെ ബാ​ക്കി ​പത്രമാ​ണ് ആ​ക്ര​മ​ണ​മെ​ന്നും അ​ദേ​ഹം ആ​രോ​പി​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാത്രി എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച്‌ നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്.

അതിന്റെ തുടര്‍ച്ചയാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത്. പാര്‍ട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സംസ്ഥാന കേന്ദ്രത്തെ അക്രമിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക