തൊടുപുഴ: ഒരു സ്‌കൂട്ടറില്‍ അപകടകരമായ രീതിയില്‍ അഞ്ചു പേര്‍ യാത്ര നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. ഇടുക്കി രാജമുടി മാര്‍ സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കാണ് ശിക്ഷ നല്‍കിയത്.

രണ്ടു ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം നടത്തണമെന്നാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ആര്‍ ടി ഒ ആര്‍ രമണന്‍ ആണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോയല്‍ വി ജോമോന്‍ , ആല്‍ബിന്‍ ഷാജി, അഖില്‍ ബാബു , എജില്‍ ജോസഫ് ,ആല്‍ബിന്‍ ആന്റണി എന്നിവര്‍ക്കാണ് ശിക്ഷ. വാഹനം ഓടിച്ച ജോയല്‍ വി ജോമോന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക