തിരുവനന്തപുരം: പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ ഇന്ന് മൂന്ന് പേർ മരണപ്പെട്ടു. കൊടുവായൂരിൽ സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ വ്യാപാരിയായ ഇരുചക്ര യാത്രക്കാരൻ മരിച്ചു. മേലാർകോട് സ്വദേശിയായ മുഹമ്മദ് ഹനീഫ(61)യാണ് മരിച്ചത്.വീടിനോട് ചേർന്ന് പലചരക്കുകട നടത്തുകയായിരുന്ന ഹനീഫ, കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ കൊടുവായൂരിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

മലമ്പുഴയിൽ ബസ്സും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലമ്പുഴ സ്വദേശി നിഷാദ് ആണ് വാഹനാപകടത്തിൽ മരിച്ചത്. 35 വയസ്സായിരുന്നു. മലമ്പുഴ ആണ്ടിമഠത്തുവെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിഷാദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നാട്ടുകാർ കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അട്ടപ്പാടി ഒമ്മലയിൽ യുവാവ് തെങ്ങിൽ നിന്ന് വീണ് മരിച്ചു. പറയങ്കല്ലിൽ ഷൗക്കത്തലിയുടെ മകൻ ജൂനൈസാണ് മരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക