തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ ബൈപാസ് റോഡിനും കെ.എം.മാണിയുടെ പേര് നൽകിയിരുന്നു. കഴിഞ്ഞ വർഷം എൽ.ഡി.എഫ് സർക്കാരാണ് ബൈപാസിന് മാണിയുടെ പേര് നല്‍കിയത്.

ബൈപാസ് റോഡ് മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു. പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്തത്. കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതല്‍ 2019-ല്‍ മരിക്കുന്നത് വരെ 13 വരെ പാലാ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു കെ.എം മാണി. എന്നാൽ അദ്ദേഹം മരിച്ചതിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച ജോസ് ടോം പുലിക്കുന്നേൽ പാലായിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് കെഎം മാണിയുടെ മകൻ ജോസ് കെ മാണി ഇടതുമുന്നണിയിൽ എത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും മാണി സി കാപ്പനോട് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. കെഎം മാണിയുടെ കാലഘട്ടത്തിനുശേഷം പാലാ നിലനിർത്തുവാൻ കേരള കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക