പത്തനംതിട്ട: പമ്ബയില്‍ കണ്ട പോലീസ് വാഹനത്തിലെ ചിഹ്നം വിവാദമാവുന്നു. ചന്ദ്രക്കലയും നക്ഷത്രവും പതിച്ച്‌ പമ്ബയിലെത്തിയ പോലീസ് വാഹനത്തിന്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് വിവാദം. പോലീസ് വാഹനങ്ങളില്‍ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം

മാസ പൂജക്ക് ശബരിമല നട തുറന്നപ്പോള്‍ പമ്ബയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. വാഹനത്തിനു പിറകില്‍ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയന്‍ ഉപയോഗിക്കുന്ന വാനിലായിരുന്നു ഇങ്ങനെ ചിഹ്നം പതിച്ചത്. തീര്‍ത്ഥാടകനായ കരുനാഗപ്പള്ളി സ്വദേശി ജയകുമാര്‍ നെടുമ്ബ്രേത്ത് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശബരിമല പോലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രത്തില്‍ ഇത്തരത്തില്‍ ചിഹ്നംപതിച്ച്‌ പോലീസ് വാഹനം എത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നത് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. വാഹനങ്ങള്‍ അനുവദിക്കുമ്ബോള്‍ പോലീസ് എന്ന് എഴുതുകയും ഔദ്യോഗിക ചിഹ്നം പതിക്കുകയുമല്ലാതെ മറ്റ് യാതൊരുവിധ ചിഹ്നങ്ങളും പാടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക