പാലക്കാട്: നഗരത്തിൽ നിന്ന് 1.1 കിലോ കഞ്ചാവുമായി ടൗൺ സൗത്ത് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പറമ്പ് സ്വദേശി ജംഷീദ് (25) ആണ് പിടിയിലായത്. എട്ടുഗ്രാമിന്റെ ചെറുപൊതികളാക്കിയ നിലയിലായിരുന്നു. പൊതിക്ക് 500 രൂപ നിരക്കിലാണ് വിൽപന.

പ്രതി കാണിക്കമാതാ പരിസരത്ത് ബൈക്കിൽ ആവശ്യക്കാരെ കാത്തുനിൽക്കവേ അതുവഴി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പൊലീസിനെകണ്ട് പരിഭ്രമിച്ച പ്രതി ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ചു. വണ്ടിയെടുക്കും മുമ്പേ പൊലീസിറങ്ങി ബൈക്ക് തടഞ്ഞു. കൈയിലെ കവർ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിൽപനയ്ക്കെത്തിച്ചതാണെന്ന് പ്രതി സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ വി ഹേമലത, എം അജസുദ്ദീൻ, സീനിയർ സിപിഒമാരായ കെ.സി പ്രദീപ്കുമാർ, കെ.ബി രമേഷ്, എം സുനിൽ, എസ് സതീഷ്, സിപിഒമാരായ ബി ഷൈജു, ഋഷികേശ്, ആർ സൗമ്യ, എം കാസിം എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക