ഗ്രാമങ്ങളില്‍ ശല്യമായി വളര്‍ന്നുവരുന്ന ഒരു ചെടിയുണ്ട്. എന്നാല്‍ ഈ ചെടി ഇനി ഭാഗ്യമാണ്. ചൂടപ്പം പോലെ വിറ്റുപോകുന്ന ഈ ചെടിയുടെ ഇലകള്‍ വിറ്റാല്‍ നിങ്ങള്‍ക്ക് ദിവസവും ആയിരങ്ങള്‍ സമ്ബാദിക്കാം. പറഞ്ഞുവരുന്നത് പാണല്‍ ചെടികളെ പറ്റിയാണ്.

ശബരിമല തീര്‍ത്ഥാടന സമയമായതോടെ എരുമേലിയിലെ കച്ചവടക്കാര്‍ പാണല്‍ ചെടികള്‍ തേടിയുള്ള പാച്ചിലിലാണ്. പേട്ടതുള്ളലിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാന സാമഗ്രികളില്‍ ഒന്നാണ് പാണല്‍ ഇലകള്‍. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മറ്റ് മേഖലകളില്‍ പോയാണ് കച്ചവടക്കാര്‍ പാണല്‍ ചെടികള്‍ ശേഖരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിക്ക കടകളിലും അതത് ദിവസം എത്തുന്ന പാണല്‍ ഇലകള്‍ ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്. പ്രതിദിനം 400 കെട്ടിലധികം പാണല്‍ ഇലകള്‍ എരുമേലിയിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക